General News

കളം മാറി ചവിട്ടല്‍ തുടങ്ങി. മൂന്നു മന്തിമാര്‍ പളനിസ്വാമി വിളിച്ച യോഗത്തിന് എത്തിയില്ല

Tue, Dec 26, 2017

Arabianewspaper 172
കളം മാറി ചവിട്ടല്‍ തുടങ്ങി. മൂന്നു മന്തിമാര്‍ പളനിസ്വാമി വിളിച്ച യോഗത്തിന് എത്തിയില്ല

ആര്‍ കെ നഗറില്‍ ടിടിവി ദിനകരന്‍ വിജയിച്ചതിനു പിന്നാലെ മുഖ്യമന്ത്രി പളനിസ്വാമിയുടേയും ഉപമുഖ്യമന്ത്രി പനീര്‍ ശെല്‍വത്തിന്റെയും പിന്നില്‍ അണി നിരന്നവരില്‍ ചിലര്‍ മറുകണ്ടംസ ചാടല്‍ ആരംഭിച്ചു.


ആര്‍ കെ നഗറിലെ പരാജയം വിലയിരുത്താന്‍ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തില്‍ ടിടിവി ദിനകരനു വേണ്ടി വാദിച്ച ആറു പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയാതായി ഔദ്യോഗിക നേതൃത്വം അറിയിച്ചു. മൂന്നു മന്ത്രിമാര്‍ യോഗത്തിന് എത്തിയില്ല. ഇവരെ പുറത്താക്കിയാല്‍ മന്ത്രിസഭ താഴെ വീഴുമെന്നതിനാല്‍ തല്‍ക്കാലം മൗനം പാലിക്കുകയാണ് അയോഗ്യരാക്കി അംഗസംഖ്യ കുറയ്ക്കാനുള്ള നീക്കം സ്പീക്കറുമായി ആലോചിച്ച് ചെയ്യാനും നീക്കം ഉണ്ട്.


അണ്ണാ ഡിഎംകെയുടെ ആര്‍ കെ പുരത്തു നിന്നുള്ള മുന്‍ എംഎല്‍എ വെട്രിവേലിനെയും മറ്റ് അഞ്ചു പേരെയുമാണ് പുറത്താക്കിയിരിക്കുന്നത്,


ആര്‍ കെ നഗറില്‍ അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥി മധുസൂദനനെക്കാള്‍ 47000 ഓളം വോട്ടുകളാണ് തൊപ്പി ചിഹ്നത്തില്‍ മത്സരിച്ച ടിടിവി ദിനകരന്‍ ഭൂരിപക്ഷം ലഭിച്ചത്. ഡിഎംകെയ്ക്ക് കെട്ടിവെച്ച കാശ് കിട്ടിയില്ല.

Tags : AIADMK 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ