General News

സിപിഎമ്മിന്റെ ഇസ്ലാമിക ബാങ്കിനെതിരെ മുസ്ലീം ലീഗ്

Tue, Dec 26, 2017

Arabianewspaper 252
സിപിഎമ്മിന്റെ ഇസ്ലാമിക ബാങ്കിനെതിരെ മുസ്ലീം ലീഗ്

സിപിഎമ്മിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ ആരംഭിച്ച ഇസ്ലാമിക് ബാങ്കിനെതിരെ മുസ്ലീം ലീഗ്. പലിശ രഹിത ബാങ്ക് എന്ന ഇസ്ലാമിക സമ്പ്രദായം റിസര്‍വ് ബാങ്ക് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സിപിഎം സഹകരണ മേഖലയില്‍ തുടങ്ങുകയായിരുന്നു. ഇസ്ലാമിക ശരിയ നിയമപ്രകാരമായിരിക്കും ഹലാല്‍ ഫായിദ കോ ഓപ് സെസൈറ്റി പ്രവര്‍ത്തിക്കുക.


ഹലാല്‍ ഫായിദ എന്ന പേരില്‍ ബാങ്കിംഗ് സൊസൈറ്റി സഹകരണ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് തുടങ്ങിയിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ അനുമതി ആവശ്യമില്ലാത്ത സൊസൈറ്റിയാണിത്. അംഗങ്ങളില്‍ നിന്ന് പലിശ രഹിത നിക്ഷേപം വാങ്ങിച്ച് പൊതുമേഖല ഓഹരികളില്‍ തിരികെ നിക്ഷേപിച്ച് ലാഭ മുണ്ടാക്കുകയാണ് പദ്ധതി. എന്നാല്‍, പലിശ രഹിത സമ്പ്രദായത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന ക്രമ പ്രശ്‌നങ്ങളെ കുറിച്ച് കരുതിയിരിക്കണെമെന്ന ആശങ്കയും മുന്നറിയിപ്പും പിണറായി വിജയന്‍ പങ്കുവെച്ചിരുന്നു.


രാജ്യത്ത് ഇത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി തന്നെ ആശങ്ക പ്രകടിപ്പിച്ച സ്ഥിതിക്ക് ഇതുമായി മുന്നോട്ട് പോകുന്നതിന്റെ ലക്ഷ്യമെന്തെന്ന് പാര്‍ട്ടി വിശദമാക്കണമെന്ന് മുസ്ലീം ലീഗ് നേതാവ് കെ പിഎ മജീദ് ചോദിച്ചു.


ലീഗ് എംപിയും നേതാവുമായ ഇടി മുഹമദ് ബഷീറും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. സഹകരണ മേഖലയ്ക്ക് ഫണ്ട് നല്‍കുന്നത് കേന്ദ്ര ഏജന്‍സിയായ നബാര്‍ഡ് പോലുള്ള സ്ഥാപനങ്ങളാണ് ഇവര്‍ പലിശയോടെയാണ് ഇത് നല്‍കുന്നത്. പലിരരഹിത വായ്പ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ നബാര്‍ഡ് എടുത്തിരുന്നു. ഇത് പ്രായോഗികമല്ലെന്നും നബാര്‍ഡ് ചൂണ്ടിക്കാട്ടിയിരുന്നു.


വായ്പ എടുത്തുള്ള ഫണ്ടിംഗ് ഭാവിയില്‍ വന്‍ പ്രതിസന്ധികള്‍ക്ക് കാരണമായേക്കാമെന്ന് പിണറായി വിജയന്‍ തന്നെ പറയുന്നു. രാജ്യത്തിന് പുറത്ത് പലിശ ഇാടാക്കാതെ വായ്പ നല്‍കുന്ന സ്ഥാപനങ്ങള്‍ ഉണ്ട്. ഇവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ പദ്ധതിയിട്ടപ്പോള്‍ പലരും ഉടക്കുമായി വന്നു. തങ്ങളാണ് എല്ലാം തീരുമാനിക്കുന്നത് എന്ന് കരുതുന്ന ചിലരാണ് ഇതിനു പിന്നില്‍.


്ഹലാല്‍ ഫായിദ സൊസൈറ്റിയുടെ പ്രസിഡന്റ് എം ഷാജുറാണ്. സെക്രട്ടറി സി അബ്ദുള്‍ കരിമും, സൊസൈറ്റിയിലെ അംഗങ്ങള്‍ക്ക് പലിശ രഹിത വായ്പയാണ് നല്‍കുന്നത്. ഇവരുടെ നിക്ഷേപകള്‍ക്കും പലിശ നല്‍കില്ല. സൊസൈറ്റി വിവിധ മേഖലകളില്‍ നിക്ഷേപം നടത്തി ഇതില്‍ നിന്നും ലഭിക്കുന്ന ഡിവിഡന്റ് കൊണ്ട് പ്രവര്‍ത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാംസ സംസ്‌കരണത്തിലാണ് ആദ്യം സൊസൈറ്റി നിക്ഷേപം നടത്തുക. ഇതിനായി അത്യാധുനിക അറവുശാലയും മാംസ സംസ്‌കരണ പ്ലാന്റും സ്ഥാപിക്കും. ഏക്കറുകണക്കിന് സ്ഥലം ഏറ്റെടുത്ത് ഇവിടെ കന്നുകാലി. ആട്, കോഴി ഫാം തുടങ്ങാനും പാര്‍ട്ടി പദ്ധതിയിടുന്നുണ്ട്.


സംഘപരിവാറിന്റെ ബീഫ് രാഷ്ട്രീയത്തിനുള്ള മറുപടിയാണിതെന്നും സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം പറയുന്നു,. തീന്‍മേശയിലേക്ക് കടന്നു കയറുന്ന ഫാസിസത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗം കൂടിയാണിതെന്ന് ജൂലൈയില്‍ കളക്ഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യവെ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി കെടി ജലീല്‍ പറഞ്ഞിരുന്നു.


 

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ