General News

തിരിച്ചടി, മൂന്ന് മൂന്നു പാക് സൈനികരും ഭീകരനും കൊല്ലപ്പെട്ടു

Tue, Dec 26, 2017

Arabianewspaper 130
തിരിച്ചടി, മൂന്ന് മൂന്നു പാക് സൈനികരും  ഭീകരനും കൊല്ലപ്പെട്ടു

കഴിഞ്ഞ ദിവസം നിയന്ത്രണ രേഖയിലുണ്ടായ അപ്രതീക്ഷിത പാക് ആക്രമണത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യുവുണ്ടായതിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ മൂന്ന് പാക് സൈനികരും ഒരു ഭീകരനും വധിക്കപ്പെട്ടു.


ഇന്ത്യ നടത്തിയ ഷെല്ലാക്രമണത്തിലാണ് മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക് അധീന കാശ്മിരിലെ റാവല്‍ കോട്ടില്‍ നടന്ന മിന്നലാക്രമണത്തിലാണ് മൂന്നു റെയ്‌ഞ്ചേഴ്‌സ് കൊല്ലപ്പെട്ടത്. നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യ ആക്രമണം നടത്തിയതായി സൈനിക കേന്ദ്രങ്ങള്‍ പറയുന്നു.


ഇന്ത്യയും പാക്കിസ്ഥാനും കഴിഞ്ഞ രണ്ടു ദിവസമായി കനത്ത ഷെല്ലാക്രമണമാണ് നടത്തുന്നത്. ഇതിനിടെ, ഭീകരരെ തുരത്തുന്ന ഓപറേഷന്‍ ശക്തമാക്കിയ ഇന്ത്യ പുല്‍വാമയിലെ സംപൂര ഗ്രാമത്തിലെ ഒളിത്താവളം വളഞ്ഞു നടത്തിയ ആക്രമണ്തതില്‍ നൂര്‍ മുഹമദ് എന്ന ജെയ്‌ഷെ മുഹമദ് ഭീകരനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. അഞ്ചു ഭീകരര്‍ ഇവിടെ ഒളിവിലുണ്ടെന്നാണ് രഹസ്യ സന്ദേശം ലഭിച്ചത്. ഏറ്റുമുട്ടല്‍ തുടരുകയാണ്. മറ്റു രണ്ടു പേര്‍ കൂടി കൊല്ലപ്പെട്ടതായാണ് സൂചന. വെടിവെപ്പും പ്രത്യാക്രമണവും തുടരുകയാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ