General News

കൂല്‍ഭൂഷന്‍ യാദവിനെ മാതാവും ഭാര്യയും സന്ദര്‍ശിച്ചു

Mon, Dec 25, 2017

Arabianewspaper 252
കൂല്‍ഭൂഷന്‍ യാദവിനെ മാതാവും ഭാര്യയും സന്ദര്‍ശിച്ചു

ചാരപ്രവര്‍ത്തി ആരോപിച്ച് വധശിക്ഷക്ക് വിധിക്കപ്പെട്ട മുന്‍ നാവിക സേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിനെ കണ്ണാടിക്കൂട്ടില്‍ ഇരുത്തി അമ്മയുടേയും ഭാര്യയുടെയും മുന്നില്‍ പാക്കിസ്ഥാന്‍ പ്രദര്‍ശിപ്പിച്ചു, 22 മാസങ്ങള്‍ക്കു ശേഷം മകനെ കാണാനെത്തിയ അമ്മയും ഭര്‍ത്താവിനെ ഒരു നോക്കു കാണെനത്തിയ ഭാര്യയും മാനസികമായും ശാരികമായും തളര്‍ന്ന് അവശനായ കുല്‍ഭൂഷന്‍ ജാദവിനെ കണ്ടു. ഇരുവര്‍ക്കു മിടയില്‍ വലിയ കണ്ണാടിഭിത്തിയുണ്ടായിരുന്നു. പരസ്പരം ഒന്നു സ്പര്‍ശിക്കാനോ,. സംസാരിക്കാനോ പാക്കിസ്ഥാനിലെ ഭരണ കൂടം കനിവ് കാണിച്ചില്ല.


പാക്കിസ്ഥാനില്‍ നിന്നുള്ള രോഗികള്‍ക്ക് ഇന്ത്യന്‍ വിദേശകാര്യമന്ത്രി അകമഴിഞ്ഞ് കാരുണ്യം ഒരു വശത്ത് പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് മറുവശത്ത് പാക്കിസ്ഥാന്റെ ക്രൂരത.


പാക്കിസ്ഥാനില്‍ നിന്നുള്ള ഹൃദ്രോഗികള്‍ക്കും, അര്‍ബുദ രോഗികള്‍ക്കും മെഡിക്കല്‍ വീസ അനുവദിക്കുമ്പോഴാണ് ഈ അനുകമ്പ തിരിച്ച് കാണിക്കാന്‍ പാക്കിസ്ഥാന്‍ വിസമ്മതിച്ചത്. പാക്കിസ്ഥാനില്‍ നിന്നുള്ളവര്‍ക്ക് മെഡിക്കല്‍ വീസ അനുവദിക്കുന്നത് അവസാനിപ്പിക്കാന്‍ പലരും സുഷമ സ്വരാജിനോട് ആവശ്യപ്പെടുന്നുമുണ്ട്.


 ഇസ്ലാമാബാദിലെ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷനെ കാണാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിന് പാക്കിസ്ഥാന്‍ അവസാന നിമിഷം വിലക്ക് ഏര്‍പ്പെടുത്തിി.


കനത്ത സുരക്ഷയിലാണ് ഇവര്‍ പാക്കിസ്ഥാനില്‍ എത്തിയിരിക്കുന്നത്. കുല്‍ഭൂഷന് കോണ്‍സുലര്‍ സേവനം നല്‍കിയിട്ടില്ലെന്നും ഇതിനാല്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ജാദവിനെ കാണാന്‍ അനുവാദമുണ്ടായിരി്ക്കില്ലെന്നും പാക് വിദേശ കാര്യ വക്താവ് അറിയിച്ചു.


ഇന്ത്യ കഴിഞ്ഞ 22 തവണയും ഇതിനായി അപേക്ഷ നല്‍കിയെങ്കിലും പാക്കിസ്ഥാന്‍ നിഷേധിച്ചു കൊണ്ടേയിരിക്കുകയാണ്. ഇതിനിടെയാണ് ജാദവിന് കോണ്‍സുലാര്‍ സേവനത്തിനുള്ള അനുമതി നല്‍കിയതായി ചില പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.


ജാദവിനെ സന്ദര്‍ശിച്ച ശേഷം ഇന്നു തന്നെ കുടുംബാംഗങ്ങള്‍ ഇന്ത്യയിലേക്ക് മടങ്ങും,. കഴിഞ്ഞ 22 മാസമായി കുല്‍ഭുഷന്‍ ജാദവ് പാക് ജയിലിലാണ്. ഇതുവരെ അദ്ദേഹത്തെ നേരില്‍ കാണാന്‍ ഇന്ത്യയില്‍ നിന്നും ആര്‍ക്കും അനുവാദം നല്‍കിയിരുന്നില്ല.


കുല്‍ഭൂഷന്റെ വധ ശിക്ഷ നടപ്പാക്കിയെന്നു പോലും ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ