General News

പശുക്കടത്ത് നടത്തിയാല്‍ കൊല്ലപ്പെടും -രാജസ്ഥാനിലെ ബിജെപി എംഎല്‍എ

Mon, Dec 25, 2017

Arabianewspaper 231
പശുക്കടത്ത് നടത്തിയാല്‍ കൊല്ലപ്പെടും -രാജസ്ഥാനിലെ ബിജെപി എംഎല്‍എ

പശുവിനെ കടത്തുന്നവരേയും കശാപ്പ് ചെയ്യുന്നവരും കൊല്ലപ്പെടുമെന്ന ഭീഷണിയുമായി ബിജെപി എംഎല്‍എ. ആല്‍വാറില്‍ കഴിഞ്ഞ ദിവസം പശുവിനെ കടത്തിയെന്നാരോപിച്ച് യുവാവിനെ ജനക്കൂട്ടം ആക്രമിച്ചിരുന്നു.


ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹുജയാണ് വിവാദ പരാമര്‍ശം നടത്തിയത്. കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തില്‍ സാക്കിന്‍ ഖാന്‍ എന്നയുവാവിന് പരിക്കേറ്റിരുന്നു.


മാധ്യമ പ്രവര്‍ത്തകര്‍ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴാണ് പശുക്കടത്തുമായി നടക്കുന്നവര്‍ കൊല്ലപ്പെടുമെന്ന് എംഎല്‍എ പ്രസ്താവന നടത്തിയത്. പശുവിനെ കടത്തി കൊണ്ടുപോകുകയും വധിക്കുകയോ ചെയ്താല്‍ നിങ്ങള്‍ കൊല്ലപ്പെടും കാരണം പശു മാതാവാണ്. അഹുജ പറഞ്ഞു.


കഴിഞ്ഞ വര്‍ഷവും അഹൂജ സമാനമായ പരാമര്‍ശം നടത്തിയിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ