General News

ക്രിസ്മസില്‍ അഭയാര്‍ത്ഥികളെ സ്മരിക്കുക- മാര്‍പാപ്പ

Mon, Dec 25, 2017

Arabianewspaper 152
ക്രിസ്മസില്‍ അഭയാര്‍ത്ഥികളെ സ്മരിക്കുക- മാര്‍പാപ്പ

സമാധാനത്തിന്റെ ക്രിസ്മസ് ദിനത്തില്‍ ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളെ സ്മരിക്കാന്‍ വിശ്വാസ സമൂഹത്തോട് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്നാനം ചെയ്തു.


ഇവര്‍ക്കായി അതിര്‍ത്തികള്‍ തുറന്നിടാനും ജോസഫിന്റേയും മേരിയുടേയും പാതയില്‍ നിരവധിപേര്‍ യാത്രചെയ്യുന്നുണ്ട് ഇഷ്ടമില്ലാതെയും സ്വന്തം മണ്ണില്‍ നിന്ന് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ ഇവരെ ഈ ക്രിസ്മസ് ദിനത്തില്‍ സ്മരിക്കാനും ഇവരെ പുനരധിവസിപ്പിക്കാനും ലോകം തയ്യാറാകാണമെന്നും മാര്‍പാപ്പ പറഞ്ഞു.


വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ ക്രിസ്മസ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം നടത്തിയ പ്രസംഗത്തിലാണ് മാര്‍പാപ്പ അഭയാര്‍ത്ഥികള്‍ക്കായി ആഹ്നാനം നടത്തിയത്.


പലായനത്തിന്റെ മറവില്‍ മനുഷ്യക്കടത്ത് നടത്തുന്നവരെ മാര്‍പാപ്പ അപലപിച്ചു,മെഡിറ്ററേനിയന്‍ കടലില്‍ പലായയനങ്ങള്‍ക്കിടെ മരിച്ചവര്‍ക്കായി പ്രത്യേക പാര്‍ത്ഥനയും മാര്‍പാപ്പ നടത്തി. ക്രിസ്തുവിന്റെ ജന്മസ്ഥലമായ ജെറുസലേമില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന വിഷയത്തേയും മാര്‍പാപ്പ പരാമര്‍ശിച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ