General News

ജയയ്ക്കും മേലെ ദിനകരന്റെ ഭൂരിപക്ഷം

Sun, Dec 24, 2017

Arabianewspaper 335
ജയയ്ക്കും മേലെ ദിനകരന്റെ ഭൂരിപക്ഷം

ജയലളിതയുടെ മണ്ഡലമായ ആര്‍ കെ നഗറില്‍ അണ്ണാ ഡിഎംകെയുടെ വിമത വിഭാഗ നേതാവായ ദിനകരന് അട്ടിമറി വിജയം. ജയലളിതയ്ക്ക് ലഭി്ച്ചതിനേക്കാള്‍ വോട്ടുകള്‍ നേടിയാണ് ദിനകരന്‍ നിയമസഭയിലേക്ക് എത്തുന്നത്.


40707 വോട്ടുകളുടെ ഭൂരിപക്ഷമാണ് ദിനകരന് ലഭിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയലളിതയ്ക്ക്  39545 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. രണ്ടില ചിഹ്നത്തി ല്‍ മത്സരിച്ച അണ്ണാഡിഎംകെയുടെ ഔദ്യോഗിക വിഭാഗത്തെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ദിനകരന്റെ വിജയം.  ദിനകരന് ലഭിച്ചത് 89013 വോട്ടുകളാണ്.


അതേസമയം, 2015 ല്‍ നടന്ന ഉപ തിരഞ്ഞെടുപ്പില്‍ ജയലളിതയ്ക്ക് ലഭിച്ചത് 1.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. സിപിഐ നേതാവ് സി മഹേന്ദ്രന് ഒമ്പതിനായിരം വോട്ടുകള്‍ മാത്രമാണ് അന്ന് ലഭിച്ചത്. ജയലളിതയ്ക്ക് അന്ന് 1.60 ലക്ഷം വോട്ടുകളും സിപിഐ സ്ഥാനാര്‍ത്ഥിക്ക് 9,710 വോട്ടുകളുമാണ് ലഭിച്ചത്. ഡിഎംകെ. പിഎംകെ, ബിജെപി. ഡിഎംഡികെ കോണ്‍ഗ്രസ് എംഡിഎംകെ എന്നിവരെല്ലാം തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറി നിന്നിരുന്നു സിപിഎമ്മും സിപിഐയും സംയുക്തമായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയായിരുന്നു.


2011 ല്‍ അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥി വെട്രിവേല്‍ വിജയിച്ചത് 31,000 വോട്ടുകള്‍ക്കാണ്. 2011ല്‍ ശ്രീരംഗത്ത് നിന്നു വിജയിച്ച ജയലളിത അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് കര്‍ണാടക ഹൈക്കോടതിയുടെ വിധിയെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിലൂടെ ആര്‍ കെ നഗറില്‍ നിന്ന് മത്സരിച്ചത്. എംഎല്‍എ വെട്രിവേല്‍ രാജിവെച്ച ശേഷമായിരുന്നു ജയലളിതയുടെ മത്സരം.


മൂന്നാം സ്ഥാനത്തായ ഡിഎംകെയ്ക്കും ബിജെപിക്കും കെട്ടിവെച്ച പണം നഷ്ടമായി. അണ്ണാ ഡിഎംകെയുടെ മധുസൂദനന് 49306 വോട്ടുകളും ഡിഎംകെയുടെ മരുതു ഗണേഷിന് 24651 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ബിജെപിക്ക് 1268 വോ
്ട്ടുകളാണ് ലഭിച്ചത്. നോട്ടയ്ക്ക് ഇതിലേറെ വോട്ടുകള്‍ ലഭിച്ചു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ