General News

ഉപതിരഞ്ഞെടുപ്പ് : അരുണാചലിലും യുപിയിലും ബിജെപി, ബംഗാളില്‍ തൃണമൂല്‍

Sun, Dec 24, 2017

Arabianewspaper 258
ഉപതിരഞ്ഞെടുപ്പ് : അരുണാചലിലും യുപിയിലും ബിജെപി, ബംഗാളില്‍ തൃണമൂല്‍

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് മുന്നേറ്റം, അരുണാചല്‍ പ്രദേശിലും, യുപിയിലും ബിജെപി വിജയിച്ചപ്പോള്‍ ബംഗാളില്‍ തൃണമൂല്‍ വിജയിച്ചു.


ഉത്തര്‍ പ്രദേശിലെ സിക്കന്ദ്ര മണ്ഡലത്തില്‍ ബിജെപി സ്ഥാനര്‍ത്ഥിക്കാണ് വിജയം. അരുണാചല്‍ പ്രദേശിലെ പാക്കെ-കസംഗ്, ലിക്കബലി എന്നിവടങ്ങളും ബിജെപി സ്ഥാനാര്ത്ഥികള്‍ക്കാണ് വിജയം.


പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് വിജയിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ വിജയം കാണാമെന്ന കോണ്‍ഗ്രസ് പ്രതീക്ഷ പക്ഷേ, അസ്ഥാനത്തായി. സിറ്റിംഗ് സീറ്റുകള്‍ രണ്ടെണ്ണമാണ് കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത്. അരുണാചലിലും ബംഗാളിലുമാണ് കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടത്.


യുപിയിലെ സിക്കന്ദ്ര മണ്ഡലത്തില്‍ സിറ്റിഗ് സീറ്റാണ് ബിജെപി പിടിച്ചടക്കിയത്. സമാജ് വാദി പാര്‍ട്ടിയുടെ സീമ സച്ചനെ ബിജെപിയുടെ അജിക് പാല്‍ സിംഗ് പതിനാലായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.


സമാജ് വാദി പാര്‍ട്ടിയുമായി കൂട്ടു ചേരാതെ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു. അയ്യായിരത്തില്‍ താഴെ വോട്ടുകള്‍ മാത്രമാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനര്‍ത്ഥിക്ക് ലഭിച്ചത്. ന്്യൂനപക്ഷ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ബിഎസ്പി ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല സിറ്റിംഗ് എംഎല്‍എയും ബിജെപി നേതാവുമായ മാതുര് പ്രസാദ് പാല്‍ ജൂലൈ 22 ന് മരണപ്പെട്ടതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.


അരുണാചല്‍ പ്രദേശില്‍ ഭരണ കക്ഷിയായ ബിജെപിക്ക് അനുകൂലമായ വിധിയാണ് ഉണ്ടായത്. രണ്ടിടത്ത് നടന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ടിലും ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു. പാക്കെ കസംഗില്‍ ബിജെപിയുടെ അതും വെല്ലി കോണ്‍ഗ്രസ് മുന്‍ ഉപമുഖ്യമന്ത്രി കമൈംഗ് ഡോലെയ 475 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.


അതുംവെല്ലി നല്‍കിയ തിരഞ്ഞെടുപ്പു ഹര്‍ജിയെ തുടര്‍ന്ന് കമെംഗ് ഡോലോ രാജിവെയ്ക്കുകയായിരുന്നു. ലിക്കബാലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കാര്‍ദോ നെയ്ഗിയോര്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ പ്രദേശിന്റെ സ്ഥാനാര്‍ത്ഥി ഗുംകെ റിബയെ 1300 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. സംസ്ഥാന ആരോഗ്യ മന്ത്രി ജോംദെ കേനയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്


ബംഗാളിലെ സംബാംഗ് മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ഗീത റാണി ഭുനി. സിപിഎം സ്ഥാനാര്‍ത്ഥി റിത മണ്ഡേലനിനെ 60,000 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി. ബിജെപി ഇവിടെ മൂന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ കോണ്‍ഗ്രസ് ഇവിടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായിരുന്നു സംബാംംഗ്.
കോണ്‍ഗ്രസ് എംഎല്‍എ മനാസ് ഭുനിയ രാജിലെച്ച് തൃണമൂലില്‍ ചേര്‍ന്ന് രാജ്യസഭാ എംപിയായതിനെ തുടര്‍ന്നാണ് ഇവിടെ ഒഴിവു വന്നത് മനാസിന്റെ ഭാര്യയാണ് വിജയിച്ച ഗീത റാണി . ബിജെപിക്ക് 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ 32,000 വോട്ടുകള്‍ അധികം ലഭിച്ചു സിപിഎമ്മും ഇവിടെ നില മെച്ചെപ്പെടുത്തി. ഗീത റാണി 1,06,179 വോട്ടുകള്‍ നേടിയപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥി റീത മണ്ഡല്‍ 41,987 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി അന്തര ഭട്ടാചാര്യ 37,476 വോട്ടും നേടി. 2016 ല്‍ അയ്യായിരത്തോളം വോട്ടുകളാണ് ഇവിടെ ബിജെപി നേടിയിരുന്നത്. സിറ്റിംഗ് സീറ്റായിരുന്നിട്ടും കോണ്‍ഗ്രസിന് 18,000 വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞ് നാലാം സ്ഥാനാത്തുമായി.

Tags : by poll 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ