General News

കൊച്ചി -ഷാര്‍ജ വിമാനം 9 മണിക്കൂര്‍ പറന്ന് തിരികെ കൊച്ചിില്‍

Sun, Dec 24, 2017

Arabianewspaper 332
കൊച്ചി -ഷാര്‍ജ വിമാനം 9 മണിക്കൂര്‍ പറന്ന് തിരികെ കൊച്ചിില്‍

കൊച്ചിയില്‍ നിന്നും ഷാര്‍ജയിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വേസ് വിമാനം പുലര്‍ച്ചെ ഷാര്‍ജയില്‍ കനത്ത മഞ്ഞു കാരണം ഇറങ്ങാനാവാതെ തിരികെ കൊച്ചിയില്‍ മടങ്ങിയെത്തി.


ഒമ്പതു മണിക്കൂറോളം വിമാനത്തില്‍ കഴിച്ചു കൂട്ടിയ യാത്രക്കാര്‍ കൊച്ചിയില്‍ എത്തിയതോടെ പ്രതിഷേധവുമായി രംഗത്തിറങ്ങി. തങ്ങളെ എത്രയും പെട്ടെന്ന് യുഇയില്‍ എത്തിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.


യുഎഇയിലാകെ ശനിയാഴ്ച വൈകുന്നേരത്തോടെ മൂടല്‍ മഞ്ഞ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതു മൂലം വിമാന ഗതാഗതം സ്തംഭിച്ചു. മൂടല്‍ മഞ്ഞ് കാരണം റണ്‍ വേ കാണാനാകാതെ വന്നതിനെ തുടര്‍ന്നാണ് വിമാനത്തിന് ലാന്‍ഡ് ചെയ്യാനുള്ള അനുമതി നിഷേധിച്ചത്.


മടങ്ങിയെത്തിയ യാത്രക്കാരോട് മറ്റു വിമാനങ്ങളില്‍ ഒഴിവു വരുന്ന മുറയ്ക്ക് ഷാര്‍ജയിലെത്തിക്കാമെന്നാണ് ജെറ്റ എയര്‍വേസ് അധികൃതര്‍ അറിയിച്ചത്. ഇത് പലര്‍ക്കും സ്വീകാര്യമായില്ല. തുടര്‍ന്ന താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയതോടെ പ്രതിഷേധം അടങ്ങുകയായിരുന്നു.

Tags : Flight 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ