General News

ആര്‍ കെ നഗറില്‍ ഡിഎംകെ മൂന്നാമത്, ബിജെപി നോട്ടയ്ക്കും പിന്നില്‍

Sun, Dec 24, 2017

Arabianewspaper 211
ആര്‍ കെ നഗറില്‍ ഡിഎംകെ മൂന്നാമത് , ബിജെപി നോട്ടയ്ക്കും പിന്നില്‍

ജയലളിതയുടെ മരണ ശേഷം ഇതാദ്യമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയെ എതിരിടാന്‍ പറ്റാത്ത അഴസ്ഥയിയില്‍ ഡിഎംകെ. ജയലളിതയുടെ പാരമ്പര്യത്തിനായി അവകാശവാദം ഉന്നയിക്കുന്ന ഇരു വിഭാഗവും തമ്മിലുള്ള പോരാട്ടമായി തത്വത്തില്‍ ഈ തിരഞ്ഞെടുപ്പ് മാറി.


ശശികലയുടെ അനന്തരവനായ ടിടിവി ദിനകരന്‍ എല്ലാ ആരോപണങ്ങളേയും കുറ്റങ്ങളേയും അതിജീവിച്ച് ജനകീയ കോടതിയില്‍ വിജയിക്കുന്ന കാഴ്ചയാണ് കണ്ടത്.


അണ്ണാ ഡിഎംകെ ഔദ്യോഗിത പക്ഷത്തിന് തങ്ങളുടെ ചിഹ്നമായി രണ്ടില ലഭിച്ചിട്ടും ദിനകരനെതിരെ ശക്തികാണിക്കാന്‍ കഴിഞ്ഞില്ല. ദിനകരന്‍ കാല്‍ ലക്ഷത്തിന്റെ ഭൂരിപക്ഷത്തോട് അടുക്കുമ്പോള്‍ സര്‍വ്വ പ്രതീക്ഷയും തകര്‍ന്നത് സ്റ്റാലിന്‍ നേതൃത്വം നല്‍കുന്ന ഡിഎംകെയാണ്.


തിരഞ്ഞെടുപ്പിന്റെ അന്ന് ഡിഎംകെ നേതാക്കള്‍ ഉള്‍പ്പെട്ട 2ജി അഴിമതിയില്‍ അനുകൂല വിധി വന്നെങ്കിലും വോട്ടര്‍മാരെ ഇത് സ്വാധീനിച്ചില്ല. 


കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ഇവിടെ യാതൊരു പ്രാതിനിധ്യവും ശക്തിയും ഇല്ലാതിരുന്നിട്ടും പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ്‌പ്പോള്‍ കഴിഞ്ഞ തവണ ലഭിച്ച വോട്ടുപോലും പെട്ിയില്‍ വീണില്ല. നോട്ടയ്ക്ക് പിന്നിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ സ്ഥാനം. ആര്‍ കെ നഗറില്‍ വിജയിച്ചത് ജനാധിപത്യമല്ലെന്നും പണാധിപത്യമാണെന്നും ഡിഎംകെ ആരോപിച്ചു അതേസമയം, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടന്നതായി ബിജെപി സ്ഥാനാര്‍ത്ഥി നാഗരാജും ആരോപിച്ചു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ