General News

കണക്കുകള്‍ ധൃതിപിടിച്ച് നല്‍കാന്‍ സിഎസ്ഒ നിര്‍ബന്ധിതരായി -സുബ്രഹ്മണ്യന്‍ സ്വാമി

Sun, Dec 24, 2017

Arabianewspaper 310
കണക്കുകള്‍ ധൃതിപിടിച്ച് നല്‍കാന്‍ സിഎസ്ഒ  നിര്‍ബന്ധിതരായി -സുബ്രഹ്മണ്യന്‍ സ്വാമി

നോട്ടു നിരോധനത്തിനു ശേഷം കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ സാമ്പത്തിക സര്‍വേയുടെ കണക്കുകള്‍ ധൃതിപിടിച്ച് നല്‍കാന്‍ നിര്‍ബന്ധിതരായെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. എന്‍ഡിഎ ഭരണത്തിലെ ആദ്യ മൂന്നു വര്‍ഷം ജിഡിപി വളര്‍ച്ച ശരാശരി 7.6 ശതമാനമായി മെച്ചെപ്പെട്ടിട്ടുണ്ടെന്നും ഇത് യുപിഎ 2 വിലെ 7.1 ശതമാനത്തേക്കാളും മുകളിലാണെന്നും താമസിയാതെ പത്തു ശതമാനം വളര്‍ച്ചയില്‍ എത്തുമെന്നും സ്വാമി പറഞ്ഞു. ്‌


ത്രൈമമാസ ജിഡിപി വളര്‍ച്ചാ കണക്കുകള്‍ ഗൗരവമായി എടുക്കരുത്. ഇതെല്ലാം അസംബന്ധമാണ്. ധൃതിപിടിച്ചും മറ്റും തയ്യാറാക്കുന്ന കണക്കുകളാണിവയെന്നും ചാര്‍ട്ടേഡ് അക്കൗണ്ട്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


അടുത്തിടെ താന്‍ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ പോയി മന്ത്രി സദാനന്ദ ഗൗഡയും ഉണ്ടായിരുന്നു. നോട്ടു നിരോധനത്തിനു ശേഷം ധൃതിപിടിച്ച് തയ്യാറാക്കിയ കണക്കുകള്‍ താന്‍ കണ്ടു. നവംബറില്‍ നോട്ടു നിരോധനം നടപ്പിലാക്കിയ ശേഷം തയ്യാറാക്കിയ സാമ്പത്തിക സര്‍വെ ഫെബ്രുവരി ഒന്നിന് അ്ച്ചടിച്ചു കഴിഞ്ഞിരുന്നു. ഡിസംബര്‍ രണ്ടാം വാരം തന്നെ ഇത് പ്രിന്റ് ചെയ്തു കാണണം. ജിഡിപി വളര്‍ച്ചയില്‍ എന്ത് പ്രതിഫലനമാണ് ഇത് കാണിക്കുക എന്ന് ഡയറക്ടറോട് താന്‍ ചോദിച്ചു. എ്ന്തു ചെയ്യാനാണ്. ധനമന്ത്രാലയത്തിന്റെ സമ്മര്‍ദ്ദം ഉണ്ടായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. സിഎസ്!ഒ ത്രൈമാസം നല്‍കുന്ന കണക്കുകള്‍ കാര്യമാക്കേണ്ടതില്ലെന്നും വാര്‍ഷിക ജിഡിപി വളര്‍ച്ച മാത്രം ഗൗരവമായി എടുത്താല്‍ മതിയെന്നും സ്വാമി പറഞ്ഞു.


രാജ്യാന്തര ഏജന്‍സികളായ മൂഡിയും മറ്റും പറയുന്നതും ഇതേ പോലെ കണ്ടാല്‍ മതിയെന്നും പണം നല്‍കിയാല്‍ അനുകൂല റിപ്പോര്‍ട്ടു നല്‍കുന്നവരാണ് ഈ ഏജന്‍സികളെന്നും സ്വാമി പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ