General News

കടുത്ത മൂടല്‍ മഞ്ഞ്, ജാഗ്രത നിര്‍ദ്ദേശം , ഹസാര്‍ഡ് ലൈറ്റ് ഇട്ട് വാഗനം ഓടിച്ചാല്‍ പിഴ ശിക്ഷ

Sun, Dec 24, 2017

Arabianewspaper 291
കടുത്ത മൂടല്‍ മഞ്ഞ്, ജാഗ്രത നിര്‍ദ്ദേശം

യുഎഇയില്‍ കടുത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനയാത്രികര്‍ക്കായി പോലീസും അധികൃതരും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.


പുലര്‍ച്ചെ മാത്രമല്ല, രാത്രിയിലും പുകമഞ്ഞ് കാരണം ദുരക്കാഴ്ച കുറഞ്ഞു. ഇതു മൂലം അപകട സാധ്യത കൂടുകയാണെന്നും വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി


വാഹനമോടിക്കുന്നവര്‍ വേഗത കുറയ്ക്കണമെന്നും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു ഹസാര്‍ഡ് ലൈറ്റ് ഉപയോഗിക്കരുതെന്നും കാഴ്ച കുറയുന്ന പക്ഷം റോഡിനു ഓരം വാഹനം പാര്‍ക്ക് ചെയ്യണമെന്നും പോലീസ് അറിയിച്ചു. ഹസാര്‍ഡ് ലൈറ്റ് ഇട്ട് വാഹനം ഓടിക്കുന്നതിനാല്‍ ലെയ്ന്‍ തിരിച്ചറിയാനാകാതെ അപകടം സംഭവിക്കുന്നുണ്ട്. പലരും വേഗത കുറച്ച് പോകുമ്പോഴും ഹസാര്‍ഡ് ഇടുന്നതിനാല്‍, വാഹനം നിര്‍ത്തിയിട്ട ശേഷം ഹസാര്‍ഡ് ലൈറ്റ് ഉപയോഗിക്കരുതെന്നും അറിയിപ്പില്‍ പറയുന്നു. വാഹനമോടിക്കുമ്പോള്‍ഹസാര്ഡ് ലൈറ്റ് ഇടുന്നവര്ക്ക് 500 ദിര്‍ഹം പിഴ ചുമത്തുമെന്നും പോലീസ് അറിയിച്ചു.

Tags : fog 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ