General News

കരുണാകരനെതിരെ പ്രവര്‍ത്തിച്ചു, പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി ഹസന്‍

Sun, Dec 24, 2017

Arabianewspaper 198
കരുണാകരനെതിരെ പ്രവര്‍ത്തിച്ചു, പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി ഹസന്‍

ഐഎസ്ആര്‍ഒ ചാരക്കേസിനെ തുടര്‍ന്ന് കരുണാകരനെ താഴെയിറക്കാന്‍ കൂട്ടു നിന്നെന്ന് കെപിസിസി അദ്ധ്യക്ഷന്‍ എംഎം ഹസന്റെ കുറ്റസമ്മതം. കെ കരുണാരന്‍ അനുസ്മരണ യോഗത്തിലാണ് ഹസന്റെ വെളിപ്പെടുത്തല്‍


കരുണാകരന് കാലാവധി തികയ്ക്കാന്‍ അവസരം നല്‍കണമെന്ന് എ കെ ആന്റണി ആവശ്യപ്പെട്ടിരുന്നതായും ഹസന്‍ വെളിപ്പെടുത്തി.


കരുണാകരനെതിരെ പ്രവര്‍ത്തി്ച്ചത് ആന്റണിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ അന്നു വന്നിരുന്നു. എ്ന്നാല്‍, കരുണാകരന് കാലാവധി തികയ്ക്കാന്‍ അവസരം നല്‍കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടത് ആന്റണിയാണെന്നും ഹസന്‍ പറഞ്ഞു.ആന്റണിയുടെ ഉപദേശം ചെവിക്കാള്ളാനാകാത്തതില്‍ തനിക്ക് ഇപ്പോള്‍ കുറ്റബോധം തോന്നുതായും ഹസന്‍ വെളിപ്പെടുത്തി.


കരുണാകരന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയവരില്‍ താനുമുണ്ടെന്നും താന്‍ ലീഡറിനോട് ചെയ്തത് അനീതിയാണെന്ന് ഇപ്പോള്‍ മനസിലാക്കുന്നുവെന്നും ഹസന്‍ പറഞ്ഞു.


ആത്മകഥയില്‍ വെളിപ്പെടുത്താന്‍ ഇരുന്നതാണ് ഇത്. എന്നാല്‍, ലീഡറിന്റെ അനുസ്ര്മരണ വേദിയില്‍ ഇത് പറയണമെന്ന് തോന്നി വെളിപ്പെടുത്തുകയാണെന്നും ഹസന്‍ പറഞ്ഞു.

Tags : MM Hassan 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ