General News

ഹിമാചലില്‍ ജയ്‌റാം ഠാക്കൂര്‍ മുഖ്യമന്ത്രി

Sun, Dec 24, 2017

Arabianewspaper 300
ഹിമാചലില്‍ ജയ്‌റാം ഠാക്കൂര്‍ മുഖ്യമന്ത്രി

ഹിമാചല്‍ പ്രദേശില്‍ ബിജെപി സര്‍ക്കാരിനെ നയിക്കുന്നത് അഞ്ചു വട്ടം എംഎല്‍എയായ ജയ്‌റാം ഠാക്കൂര്‍. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ നേതൃത്വത്തില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കു ശേഷമാണ് എല്ലാവര്‍ക്കും സ്വീകാര്യനായ ജയ്‌റാമിന്റെ (52)പേര് അവസാന ലാപ്പില്‍ എത്തിയത്. ഡിസംബര്‍ 27 ന് സത്യപ്രതിജ്ഞ ചെയ്ത് പുതിയ മന്ത്രിസഭ അധികാരമേല്‍ക്കുമെന്നും ബിജെപി നേതൃത്വം അറിയിച്ചു.


കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഡയുടെ പേരും സജീവ പരിഗണയില്‍ ഉണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന കെ പി ധുമല്‍ പരാജയപ്പെട്ടതോടെയാണ് വിജയം ഉറപ്പായിരിന്നിട്ടും സര്‍ക്കാര്‍ രൂപികരിക്കാനും നേതാവിനെ തിരഞ്ഞെടുക്കാനും ബിജെപി പാടുപെട്ടത്.


മാണ്ഡി ജില്ലയിലെ സെരാജില്‍ നിന്നുള്ള എംഎല്‍എയായ താക്കൂറിന് ആര്‍എസ്എസിന്റെ ശക്തമായ പിന്തുണയും ഉണ്ടയിരുന്നു.


മുന്‍ മന്ത്രിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായിരുന്നു ജയ് റാം ഠാക്കൂര്‍. അഴിമതിയോ മറ്റു വിവാദങ്ങളിലോ ഇതുവരെ ചെന്നു പെടാത്ത ക്ലീന്‍ ഇമേജും ഇദ്ദേഹത്തിന് നറുക്കു വീഴാന്‍ കാരണമായി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ