General News

ആര്‍ കെ നഗര്‍ വോട്ടെണ്ണല്‍- ദിനകരന് വന്‍ ലീഡ്

Sun, Dec 24, 2017

Arabianewspaper 340
ആര്‍ കെ നഗര്‍ വോട്ടെണ്ണല്‍-  ദിനകരന് വന്‍ ലീഡ്

ചെന്നൈയിലെ ആര്‍ കെ നഗറിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും തുടരുന്നു. വോട്ടെണ്ണല്‍ ആരംഭി്ച്ചതോടെ പാര്ട്ടി പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് കയ്യാങ്കളിയുടെ വക്കിലെത്തി. അണ്ണാഡിഎംകെയിലെ വിമത നേതാവ് ടിടിവി ദിനകരന്‍ വോട്ടെണ്ണലില്‍ ലീഡ് ചെയ്തതോടെയാണ് പ്രതിഷേധവും സംഘര്‍ഷവും ആരംഭിച്ചത്.


അണ്ണാഡിഎംകെയും ദിനകരന്‍ അനുകൂലികളുമാണ് വാഗ്വാദങ്ങളും കയ്യാങ്കളിയും ആരംഭിച്ചത്. ഇവര്‍ ഏറ്റുമുട്ടിയതോടെ വോട്ടെണ്ണല്‍ ഇടയ്ക്ക് നിര്‍ത്തിവെച്ചു. ആദ്യ റൗണ്ടില്‍ ഏഴായിരം വോട്ട് ദിനകരനും മുവ്വായിരം വോട്ട് അണ്ണാ ഡിഎംകെയുടെ മധുസൂദനനും ലഭിച്ചു. മൂന്നാം സ്ഥാനത്തുള്ള ഡിഎംകെ സ്ഥാനര്‍ത്ഥി മരുത് ഗണേഷിന് 1183 വോട്ടുകളാണ് ലഭിച്ചത്. 19 റൗണ്ടുകളാണ് എണ്ണിത്തീരേണ്ടത്. ആദ്യ റൗണ്ടിലെ ദിനകരന്റെ ലീഡ് നാലായിരത്തോളം വോട്ടിന്റെ ഭുരിപക്ഷമുള്ള ദിനകരന്‍ വിജയിക്കുമെന്ന പ്രതീതിയാണുള്ളത്. ഇതോടെയാണ് ഇരുവിഭാഗങ്ങളും ചേരിതിരിഞ്ഞത് ബിജെപി സ്ഥാനാര്‍ത്ഥി നോട്ടയ്ക്കും പിന്നില്‍ അഞ്ചാം സ്ഥാനത്താണ്.


രണ്ടായിരം പോലീസുകാരെയാണ് ഇവിടെ വിന്യസിച്ചിട്ടുള്ളത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ