General News

പാക് വെടിവെപ്പ് നാല് സൈനികര്‍ക്ക് വീരമൃത്യു

Sat, Dec 23, 2017

Arabianewspaper 300
പാക് വെടിവെപ്പ് നാല് സൈനികര്‍ക്ക് വീരമൃത്യു

അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ നാല് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഒരു ഓഫീസറും മൂന്ന് ജവാന്‍മാരുമാണ് മരിച്ചത്. ജമ്മു കാശ്മീരിലെ രജൗറി മേഖലയിലെ കെറിയിലെ നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.


120 ഇന്‍ഫാന്ററി ബ്രിഗേഡിലെ രണ്ട് സിഖ് റെജിമെന്റ് പതിവുള്ള പട്രോൡഗ് നടത്തുന്നതിനിടെയാണ് പ്രകോപനമില്ലാതെ പാക് സൈന്യം വെടിവെച്ചത്. മേജര്‍ പ്രഫുല്ല അംബാദാസ്, ലാന്‍സ് നായിക് ഗുര്‍മെയിര്‍ സിംഗ്,, ശിപായി പര്‍ഗത് സിംഗ് എന്നിവര്‍ മരിച്ചതായി കരസേന അറിയിച്ചു. പരിക്കേറ്റ മറ്റൊരു ജവാന്‍ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരണമടഞ്ഞത്.


ഇതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ പോസ്റ്റുകള്‍ക്ക് നേരെ കനത്ത തിരിച്ചടി നല്‍കിയതായി സൈന്യം അറിയിച്ചു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ