General News

കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍

Sat, Dec 23, 2017

Arabianewspaper 255
കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍

കാലിത്തീറ്റ കുംഭകോണ കേസിലെ ആറു കേസുകളിലൊന്നില്‍ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കണ്ടെത്തി. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്.


ശിക്ഷ ക്രിസ്തുമസ് അവധിക്കു ശേഷം ഡിസംബര്‍ 30 ന് പ്രഖ്യാപിക്കുമെന്നും കോടതി അറിയിച്ചു. കേസില്‍ ആറു പേരെ കുറ്റവിുക്തനാക്കിയിട്ടുണ്ട്. ലാലുവിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കും. മുന്‍ മുഖ്യമന്ത്രിയായിരുന്ന ജഗന്നാഥ് മിശ്രയുള്‍പ്പടെയുള്ളവരെയാണ് വെറുതെ വിട്ടത്. ലാലുവിനെ കുറ്റമുക്തനാക്കിയെന്ന തരത്തില്‍ ന്യൂസ് ചാനലുകളില്‍ ബ്രേക്കിംഗ് ന്യൂസുകള്‍ വന്നിരുന്നു. എന്നാല്‍, മിനിട്ടുകള്‍ക്കകം വാര്‍ത്ത തിരുത്തി .


കാലിത്തീറ്റ വിതരണം ചെയ്യാനെന്ന പേരില്‍ ഖജനാവില്‍ നിന്ന് 84.5 ലക്ഷം രൂപ വ്യാജ രേഖയുണ്ടാക്കി പിന്‍വലിച്ചുവെന്ന കേസിലാണ് വിധി.


ുവിധി കേള്‍ക്കാന്‍ ലാലുവും അനുയായികളും കോടതിയില്‍ രാവിലെ തന്നെ എത്തിയിരുന്നു. രാവിലെ പത്തിന് വിധി പ്രസ്താവിക്കുമെന്നാണ് ആദ്യം അറിയിച്ചത്. എന്നാല്‍ ഇത് പിന്നീട് ഉച്ചതിരിഞ്ഞ് മൂന്നു മണിയിലേക്ക് മാറ്റുകയായിരുന്നു.


950 കോടിയുടെ കാലീത്തീറ്റ കുംഭ കോണ വിവാദത്തില്‍ സിബിഐ 64 കേസുകളാണ് ലാലുവിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഒരോ കേസും വെവ്വേറയാണ് വിചാരണയും വിധി പ്രസ്താവും നടത്തുന്നത്. 37 കോടിയുടെ കേസില്‍ ലാലുവിന് അഞ്ചു വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചിരുന്നു. രണ്ടു മാസം ജയിലില്‍ കിടന്ന ലാലു പിന്നീട് ജാമ്യത്തിലിറങ്ങി. കോടതിയെ വിധിയെ തുടര്‍ന്ന ലാലുവിന്റെ എംപി സ്ഥാനം റദ്ദു ചെയ്തിരുന്നു. തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനും വിലക്കുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ