General News

കണ്ണൂര്‍ ആക്രമണം: രൂക്ഷ വിമര്‍ശനവുമായി കുമ്മനം

Sat, Dec 23, 2017

Arabianewspaper 252
കണ്ണൂര്‍ ആക്രമണം: രൂക്ഷ വിമര്‍ശനവുമായി കുമ്മനം

കണ്ണൂരില്‍ സിപിഎം നടത്തുന്ന ആക്രമണ പരമ്പരകള്‍ അവസാനമില്ലാതെ തുടര്ുന്നില്‍ പ്രതിഷേധിച്ച സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.


ബിജെപി പ്രവര്‍ത്തകരെ സംസ്ഥാനത്ത് കൊല്ലാക്കൊല ചെയ്യുന്ന സിപിഎമ്മിനേയും ഇതിന് മൗനാനുവാദം നല്‍കുന്ന മുഖ്യമന്ത്രി പിണറായിവിജയനേയും നിലയ്ക്ക് നിര്‍ത്തുന്നതില്‍ ഗവര്‍ണര്‍ പരാജയപ്പെട്ടെന്ന് കുമ്മനം ആരോപിച്ചു,. ഗവര്‍ണര്‍ക്ക് കാഴ്ചക്കാരന്റെ റോള്‍ മാത്രമാണുള്ളത്,. ഈ നില തുടര്‍ന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍ തേടുമെന്നും കുമ്മനം മുന്നറിയിപ്പ് നല്‍കി.


കണ്ണൂര്‍ ജില്ലയില്‍ ആറോളം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവത്തിനു പിന്നാലെയാണ് കുമ്മനം ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.


ദേശീയ നേതാക്കള്‍ പങ്കെടുത്ത ജനരക്ഷാ യാത്രയ്ക്കു ശേഷവും എബിവിപിയുടെ കണ്ണൂരില്‍ സംഘര്‍ഷം തുടരുന്നതില്‍ അസംതൃപ്താരാണ് ബിജെപി. ശക്തമായ നടപടിക്ക് ഗവര്‍ണറെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ബിജെപിയുടെ തന്ത്രം.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ