General News

ഉത്തര കൊറിയയ്‌ക്കെതിരെ കടുത്ത ഉപരോധം പ്രഖ്യാപിച്ച് .യുഎന്‍

Sat, Dec 23, 2017

Arabianewspaper 339
ഉത്തര കൊറിയയ്‌ക്കെതിരെ കടുത്ത ഉപരോധം പ്രഖ്യാപിച്ച് .യുഎന്‍

ആണവ മിസൈല്‍ പരീക്ഷണവുമായി മുന്നോട്ടു പോകുന്ന ഉത്തര കൊറിയയ്‌ക്കെതിരെ കടുത്ത ഉപരോധം പ്രഖ്യാപിച്ച് ഐക്യ രാഷ്ട്ര സഭ. യുഎന്‍ രക്ഷാ സമിതിയാണ് ഇതിന് അനുമതി നല്‍കിയത്. ഐകകണ്‌ഠേനയാണ് ഉപരോധം പാസാക്കിയത്.


ഉതോടെ ഉത്തര കൊറിയയുടെ എണ്ണ ഇറക്കുമതിയിലും നിയന്ത്രണം വരും. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഉത്തര കൊരിയന്‍ പൗരന്‍മാരെ രണ്ടു വര്‍ഷത്തിനുള്ളില്‍ അതാത് രാജ്യങ്ങളില്‍ നിന്നും മടക്കി അയയ്ക്കും.


ക്രൂഡോയില്‍, കല്‍ക്കരി തുടങ്ങിയ ഉത്പന്നങ്ങളുമായി പോകുന്ന കപ്പലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ക്രൂഡോയിലിന്റെ പരിപൂര്‍ണ കയറ്റുമതി നിരോധനമെന്ന യുഎസ് ആവശ്യം പരിഗണിച്ചിട്ടില്ല. 90 ശതമാനമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. ഇതോടെ ഉത്തര കൊറിയയില്‍ പെട്രോളിന് റേഷന്‍ അനുവദിക്കേണ്ടി വരും.


ഉപരോധം സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത് യുഎസ് ആണ്. യുഎന്‍ ഉപരോധത്തെ യുഎസ് പ്രസിഡന്റ് ട്രംപ് പ്രകീര്‍ത്തിച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ