General News

രാജസ്ഥാനില്‍ ബസ് നദിയിലേക്ക് മറിഞ്ഞു, 27 മരണം

Sat, Dec 23, 2017

Arabianewspaper 237
രാജസ്ഥാനില്‍ ബസ് നദിയിലേക്ക് മറിഞ്ഞു, 27 മരണം

രാജസ്ഥാനില്‍ നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ കൈവരി തകര്‍ത്ത് നദിയിലേക്ക് മറിഞ്ഞ് 27 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു,. സവായി മാധോപുരിലെ ദുബിയിലാണ് അപകടം.


ബനസ് നദിയിലേക്ക് മറിഞ്ഞ ബസിലെ യാത്രക്കാരെ പലരേയും ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.


ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകട കാരണമെന്ന് കരുതുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ അപകടത്തില്‍ നടുക്കവും ദുഖവും രേഖപ്പെടുത്തി. മരിച്ചവരുടേയും പരിക്കേറ്റവരുടേയും കുടുംബാഗംഹഗങ്ങള്‍ അടിയന്തര ധനസഹായം ഉടന്‍ പ്രഖ്യാപിക്കുമെന്നും ഇവര്‍ അറിയിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘവും ദുരന്ത നിവാരണ സേനയും രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ