General News

രോഹിത് ശര്‍മയുടെ മികവില്‍ ഇന്ത്യക്ക് വിജയം. പരമ്പര

Sat, Dec 23, 2017

Arabianewspaper 374
രോഹിത് ശര്‍മയുടെ മികവില്‍ ഇന്ത്യക്ക് വിജയം. പരമ്പര

ശ്രീലങ്കയെ 88 റണ്‍സിന് പരാജയപ്പെടുുത്തി ഇന്ത്യ ടി 20 പരമ്പരയും സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 261 റണ്‍സ് വിജയ ലക്ഷ്യം മറികടക്കാന്‍ ലങ്കയ്ക്കായില്ല. 17.2 ഓവറില്‍ 172 റണ്‍സ് എടുക്കാനെ ഇവര്‍ക്കു കഴിഞ്ഞുള്ളു. 35 പന്തില്‍ സെഞ്ച്വുറി നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ബാറ്റിംഗിന് നട്ടെല്ലായാത്.


17 റണ്‍സെടുക്കുന്നതിനിടയില്‍ ലങ്കയുടെ അവസാന ഏഴു വിക്കറ്റുകള്‍ തകര്‍ന്നു. വീണു. 37 പന്തില്‍ 77 റണ്‍സ് നേടിയ കുസാല്‍ പേരെയ് ര 29 പന്തില്‍ 47 അടിച്ച തരംഗയും പോരാടിയെങ്കിലും ല്ങ്കയ്ക്ക് മുന്നേറാന്‍ സാധിച്ചില്ല. കുല്‍ദീപും ചാഹലുമാണ് മൂന്നു വിക്കറ്റുകള്‍ വീത് വീഴ്ത്തി ഇന്ത്യന്‍ ബൗളിംഗിന്റെ കുന്തമുനയായത്.


പരിക്കേറ്റ ഏയ്ഞ്ചലോ മാത്യുവിന് കളിക്കാനായില്ല. മൂന്നു മത്സരങ്ങളുള്ള ടി 20 പരമ്പര ഇതോടെ രണ്ടിലും വിജയിച്ച് ഇന്ത്യ പരമ്പര നേടി. മൂന്നാം മത്സരം ഞായറാഴ്ച നടക്കും.


ഇന്‍ഡോറില്‍ നടന്ന രണ്ടാം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ലങ്കന്‍ ബൗളര്‍മാരെ കടന്നാക്രമിച്ചു,. ടി 20 യില്‍ ഇന്ത്യയുടെ ഉയര്‍ന്ന സ്‌കോറാണിത്. വിന്‍ഡീസിനെതിരെ 244 റണ്‍സായിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.


ഏകദിനത്തില്‍ ഇരട്ട സെഞ്ച്വുറി നേടി ഉജ്ജല ഫോമിലായിരുന്ന രോഹിത് ശര്‍മ സെഞ്ച്വുറി നേടി മികവ് വീണ്ടുംപുറത്തെടുത്തു. 43 പന്തില്‍ 118 റണ്‍സ് അടിച്ചെടുത്ത ശേഷമാണ് രോഹിത് പുറത്തായത്. പത്ത് സിക്‌സറുകളും പന്ത്രണ്ടു ഫോറുകളും രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നു. 49 പന്തില്‍ അഞ്ചു ഫോറും എട്ടു സിക്‌സ്‌റകളും പറത്തി ലോകേഷ് രാഹുല്‍ 89 റണ്‍സെടുത്തു. ധോനി (28) യും സ്‌കോര്‍ വേഗം കൂട്ടി.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ