General News

ഗുജറാത്തില്‍ രൂപാണി തന്നെ തുടരും, അംഗ സംഖ്യ നൂറിലെത്തി

Fri, Dec 22, 2017

Arabianewspaper 382
ഗുജറാത്തില്‍ രൂപാണി തന്നെ തുടരും, അംഗ സംഖ്യ നൂറിലെത്തി

ഗുജറാത്തില്‍ വിജയ് രൂപാണി മുഖ്യമന്ത്രിയായി തുടരും. ഉപമുഖ്യമന്ത്രിയായ നിതിന്‍ പട്ടേലിനും മാറ്റമില്ല. അഹമദ്ബാദില്‍ നടന്ന പാര്‍ലമെന്ററി യോഗത്തിലാണ് വിജയ് രൂപാണിയെ വീണ്ടും തിരഞ്ഞെടുത്തത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയാണ് ദേശീയ നേതൃത്വത്തിന്റെ നിരീക്ഷകനായി പങ്കേടുത്തത്.


കേന്ദ്ര മന്ത്രി സ്മൃതി ഇറാനി മുതല്‍ പല പ്രമുഖരുടേയും പേരുകള്‍ പറഞ്ഞു കേട്ടിരുന്നു. എന്നാല്‍, അമ്പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച വിജയ് രൂപാനിയെ തന്നെയാണ് ബിജെപി ഗുജറാത്തിന്റെ ചുമതല ഏര്‍പ്പിച്ചിരിക്കുന്നത്,


തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരി്ച വിമത കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നതോടെ പാര്‍ട്ടിയുടെ അംഗ സംഖ്യ 100 ല്‍ എത്തി.


ഹിമാചലിലും ഉടനെ തന്നെ നേതാവിനെ കണ്ടെത്തുമെന്നാണ് സൂചന. കേന്ദ്ര മന്ത്രി നിര്‍മല സീതാരാമനാണ് ഇവിടെ ഏകോപന ചര്‍ച്ചകള്‍ നടത്തുന്നത്. ആര്‍എസ്എസിനും അഭിമതനായ ജയറാം ഠാക്കൂറിനെ മുഖ്യമന്ത്രിയാക്കാന്‍ ഏകദേശ ധാരണയായിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ