General News

കോണ്‍ഗ്രസിന്റേത് അപക്വമായ ആഘോഷം -സുബ്ഹ്മണ്യന്‍ സ്വാമി

Thu, Dec 21, 2017

Arabianewspaper 348
കോണ്‍ഗ്രസിന്റേത് അപക്വമായ ആഘോഷം -സുബ്ഹ്മണ്യന്‍ സ്വാമി

2ജി കേസില്‍ സിബിഐ കോടതി ആരോപണ വിധേയരെ കുറ്റുവിമുക്തനാക്കിയ നടപടിയില്‍ കോണ്‍ഗ്രസ് നടത്തുന്നത് അപക്വമായ ആഘോഷമാണെന്ന് കേസില്‍ ആദ്യം ഹര്‍ജി നല്‍കിയവരില്‍ ഒരാളായ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.


അനധികൃത സ്വത്തു സമ്പാദന കേസില്‍ തമിഴ് നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയെ ഹൈക്കോടതി കുറ്റമുക്തയാക്കിയിരുന്നു,. എന്നാല്‍, സുപ്രീം കോടതി ജയലളിതയെ ശിക്ഷിക്കുകയായാരുന്നുവെന്നും സമാനമാണ് ഈ കേസെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു


2ജി കേസില്‍ വിധി പുറത്തു വന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വാമി. കോടതി വിധി തിരിച്ചടിയല്ലെന്നും പകരം പതിവില്‍ നിന്നും വ്യത്യസ്തമായ ഒരു തീരുമാനം മാത്രമാമെന്നും ഇത് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുള്ള ഒരു പാഠഭേദമാണെന്നും സ്വാമി പറഞ്ഞു.


അഴിമതിക്കെതിരെ യുദ്ധസമാനമായ നീക്കങ്ങളാണ് വേണ്ടതെന്നും ഇതിനായി അഴിമതി വിരുദ്ധ കമ്മീഷനെ സര്‍ക്കാര്‍ നിയമിക്കണമെന്നും അല്ലെങ്കില്‍ 2019 ല്‍ ജനം സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിക്കുമെന്നും സ്വാമി പറഞ്ഞു.


അഴിമതിക്കെതിരെ ശക്തമായ പടനയിക്കുന്നതില്‍ വിമുഖതയുള്ളവര്‍ ബിജെപിയിലുണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.


2ജി കുംഭ കോണത്തിനെതിരെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിന് താന്‍ കത്തെഴുതിയതോടെയാണ് വിഷയം ചര്‍ച്ചയായതെന്ന് സ്വാമി അവകാശപ്പെട്ടു.,


സിബിഐ കോടതിയുടെ വിധിക്കെതിരെ താന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും സ്വാമി അറിയിച്ചു, ജഡ്ജിയുടെ പരാമര്‍ശങ്ങള്‍ കേസ് വാദിക്കുന്നതിലും തെളിവുകള്‍ ശേഖരിക്കുന്നതിിലും ഏജന്‍സികളും പ്രോസിക്യുഷനും പരാജയപ്പെട്ടതായി ആരോപിക്കുന്നതാണ്.


കേസില്‍ സര്‍ക്കാരിനുള്ള നിയന്ത്രണം നഷ്ടമായെന്ന് ചൂണ്ടിക്കാട്ടുന്നതാണ് ഇത്. മുന്‍ എജി മുകുള്‍ റൊഹ്താഗിയെക്കുറിച്ചും സ്വാമി ചില സംശയങ്ങള്‍ പ്രകടിപ്പിച്ചു. റൊഹ്തഗിയെ എജിയായി നിയമിക്കുന്നതിനെതിരെ താന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഇദ്ദേഹം ആരോപണ വിധേയരായ ചില കമ്പനികള്‍ക്ക് വേണ്ടി ഹാജരായിട്ടുണ്ടെന്നത് ചൂണ്ടിക്കാട്ടിയിരുന്നതായും സ്വാമി പറഞ്ഞു,


വിധിയെ സ്വാഗതം ചെയ്യുകയാണ് റൊഹ്തഗി ചെയ്തതെന്നും സ്വാമി ചൂണ്ടിക്കാട്ടി.

Tags : 2G scam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ