General News

രാജസ്ഥാന്‍ തദ്ദേശ തിരഞ്ഞെടുപ്പ് - ബിജെപിയെ കടത്തിവെട്ടി കോണ്‍ഗ്രസ്

Thu, Dec 21, 2017

Arabianewspaper 414
രാജസ്ഥാന്‍ തദ്ദേശ തിരഞ്ഞെടുപ്പ് - ബിജെപിയെ കടത്തിവെട്ടി കോണ്‍ഗ്രസ്

രാജസ്ഥാനിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടം. മുനിസിപ്പാലിറ്റി, പഞ്ചായത്ത് വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. മത്സരം നടന്ന 45 ല്‍ 25 ഉം കോണ്‍ഗ്രസ് നേടി.


ഗ്രാമ പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ബിജെപിയെ ആശങ്കയിലാഴ്ത്തുന്നതാണ്.


പഞ്ചായത്ത് വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 26 ല്‍ പതിനാറും കോണ്‍ഗ്രസ് നേടി. അതേസമയം, മുനിസിപ്പാലിറ്റികളില്‍ 14 ഇടത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ഏഴിലും കോണ്‍ഗ്രസ് ആറിലും വിജയിച്ചു.


ജില്ലാ പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മത്സരം നടന്ന നാലിലും കോണ്‍ഗ്രസ് വിജയിച്ചു. 24 വര്‍ഷത്തിനു ശേഷം കോണ്‍ഗ്രസ് വിജയിച്ച സീറ്റുകളും ഇതില്‍ പെടും.

ുഖ്യമന്ത്രി വസുന്ധര രാജി സിന്ധ്യയുടെ മകന്‍ ദുഷ്യന്ത് സിംഗ് പ്രതിനിധാനം ചെയ്യുന്ന ലോക് സഭാ മണ്ഡലത്തിലാണ് കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത വിജയമെന്നത് ബിജെപിയ്ക്ക് അപായ സിഗ്നലായിരിക്കുകയാണ്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ