General News

2 ജി വിധിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയില്‍

Thu, Dec 21, 2017

Arabianewspaper 341
2 ജി വിധിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയില്‍
2ജി കേസില്‍ ആരോപണ വിധേയരായവരെ വെറുതെ വിട്ട നടപടിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിക്കും. വിധി പകര്‍പ്പ് ലഭിച്ചാലുടന്‍ നിയമ വിദഗ്ദ്ധരുമായി ആലോചിച്ച ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പറഞ്ഞു,

കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുമെന്നും പുനരന്വേഷണത്തിന് ആവശ്യപ്പെടുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ അറിയിച്ചു. സിബിഐയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേയും കേസ് നിലനില്‍ക്കുമെന്നാണ് നിയമ വിദഗ്ദ്ധര്‍ പറയുന്നത്.

തെളിവുകള്‍ നല്‍കുന്നതില്‍ പ്രോസിക്യുഷന്‍ പരാജയപ്പെട്ടുവെന്നാണ് വിധി ന്യാതത്തില്‍ ഉള്ളത്. എന്നാല്‍, അഴിമതി നടന്നിട്ടില്ലെന്ന് വിധിയില്‍ പറയുന്നില്ല, ഇവര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഇനിയും കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സിബിഐ വക്താവ് പറയുന്നു.
Tags : 2G scam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ