Gulf News

പുതുവത്സരത്തിന് പത്തുനാള്‍ -കരിമരുന്നിനു പകരം ലൈറ്റ് ഷോ

Thu, Dec 21, 2017

Arabianewspaper 1819
പുതുവത്സരത്തിന് പത്തുനാള്‍ -കരിമരുന്നിനു പകരം ലൈറ്റ് ഷോ

പുതുവത്സരാഘോഷങ്ങള്‍ക്ക് ദുബായ് നഗരം ഒരുങ്ങുമ്പോള്‍ ഇക്കുറി കരിമരുന്നിന് പകരം ലൈറ്റ് ഷോയ്ക്കാണ് അരങ്ങ് ഉണരുക. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പതിവായി നടന്നു വരുന്ന കരിമരുന്ന് കലാപ്രകടനം ഇക്കുറി ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.


ബുര്‍ജ് ഖലീഫ, ബുര്‍ജ് അല്‍ അറബ്, പാം ദ്വീപ്, ഫെസ്റ്റിവല്‍ സിറ്റി, ജെബിആര്‍, ഗ്ലോബല്‍ വില്ലേജ് എന്നിവടങ്ങളിലാണ് പുതുവത്സരാഘോഷങ്ങള്‍ അരങ്ങേറുന്നത്.


ഇവിടങ്ങളിലെ മുഖ്യ ആകര്‍ഷണം കരിമരുന്ന് പ്രകടനങ്ങളാണ്. എന്നാല്‍, ഇക്കുറി ഇവിടങ്ങളില്‍ കരിമരുന്നിന് പകരം കുറച്ചു കൂടി പരിസ്ഥിതി സൗഹൃദമായ ലൈറ്റ് ഷോയാണ് അരങ്ങേറുക.


എന്നാല്‍, കരിമരുന്ന് പ്രകടനം ചെറുതായെങ്കിലും ഉണ്ടാകുമെന്ന സൂചനയും ബുര്‍ജ് ഖലീഫയുടെ പ്രമോട്ടര്‍മാരായ എമാര്‍ നല്‍കുന്നുണ്ട്.


ലേസര്‍ ലൈറ്റ് ഷോയിലുടെ വിസ്മയം സൃഷ്ടിക്കാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.


 

Tags : DUBAI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ