General News
2 ജി കേസ് നാള് വഴി
Thu, Dec 21, 2017


രാജ്യത്തെ ഏറ്റവും വലിയ കുംഭകോണമെന്ന് ആരോപണം ഉയര്‍ന്ന 2ജി കേസിന്റെ നാള് വഴി ഇങ്ങിനെ
2007 മെയ് - ഡിഎംകെ നേതാവ് ഏ രാജ ടെലി കോം മന്ത്രിയായി ചുമതലയേല്‍ക്കുന്നു.
2007 ഓഗസ്ത് - ടെലികോം വകുപ്പ് 2 ജി സ്പെക്ട്രം ലൈസന്‍സ് അനുവദിക്കുന്നു
2008 - സ്വാന് ടെലികോം, യുണിടെക് , ടാറ്റ ടെലികമ്മ്യുണിക്കേഷന്‍ എന്നിവര്‍ തങ്ങളുടെ ഓഹരികള്‍ കൂടിയ വിലയ്ക്ക ടെലിനോര്‍, ഇത്തിസലാത്ത് എന്നീ വിദേശ കമ്പനികള്‍ക്ക് വില്‍ക്കുന്നു.
2009 മെയ് 4 -ടെലികോം മേഖലയിലെ സന്നദ്ധ സംഘടന കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് 2 ജി ലൈസന്‍സ് അനുവദിച്ചതിനെതിരെ പരാതി നല്കുന്നു.
2009 ജൂലൈ - കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ സിബിഐക്ക് കേസ് കൈമാറുന്നു.
2010 സെപ്തംബര്‍ - എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപണ വിധേയരായ ടെലികോം കമ്പനികള്‍ക്കെതിരെ അന്വേഷണം ആരംഭിക്കുന്നു.
2010 നവംബര്‍ - സിഎജി നല്കിയ റിപ്പോര്‍ട്ടില്‍ 2ജി ലൈസന്‍സ് നല്‍കിയതില്‍ രാജ്യത്തിന് 1.76 ലക്ഷം കോടിയുടെ നഷ്ടം സംഭവിച്ചതായി കണ്ടെത്തുന്നു.
2010 നവംബര്‍- ആരോപണങ്ങളെ തുടര്‍ന്ന് ടെലി കോം മന്ത്രി എ രാജ രാജിവെയ്ക്കുന്നു. കപില്‍ സിബല്‍ മന്ത്രിയായി ചുമതലയേല്‍ക്കുന്നു.
2011 ഫെബ്രുവരി രാജയുടെ വസതികളില്‍ സിബിഐ റെയ്ഡ് , അറസ്റ്റ്, ജയില്‍ വാസം,
2011 ഏപ്രില്‍ - രാജയ്ക്കെതിരെ സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിക്കുന്നു.
2011 നവംബര്‍ 2 ജി കേസില്‍ സിബിഐ കോടതിയില്‍ വിചാരണ ആരംഭിക്കുന്നു.
2012 ഫെബ്രുവരി - രാജയുടെ കാലത്ത് അനുവദിച്ച 122 ടെലികോം ലൈസന്‍സുകള്‍ സുപ്രീം കോടതി റദ്ദു ചെയ്യുന്നു.
2014 ഏപ്രില്‍ - ഡിഎംകെ നേതാവ് കനിമൊഴിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം നല്കുന്നു.
2015 ആഗസ്ത് - രാജയ്ക്കെതിരെ അനധികൃത സ്വത്തു കേസ് സമ്പാദന കേസ് സിബിഐ ഫയല്‍ ചെയ്യുന്നു.
2017 സെപ്തംബര്‍ - 2 ജി കേസില്‍ വിധി പറയുന്നത് ഒക്ടോബറിലേക്ക് മാറ്റിയതായി സിബിഐ കോടതി അറിയിക്കുന്നു,
2017 ഒക്ടോബര്‍- വിധി പറയുന്നത് വീണ്ടും മാറ്റുന്നു,.
2017 ഡിംസബര്‍ 21 - ആറു വര്‍ഷത്തെ വിചാരണയ്ക്കൊടുവില് സിബിഐ കോടതി എ രാജയേയും കനിമൊഴിയേയും മറ്റ് 15 പേരേയും തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിടുന്നു.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- രോഗിയോട് അറ്റന്‍ഡറുടെ ക്രൂരത
- ഓട്ടര്‍ഷയില്‍ കയറാന്‍ കക്ഷി വ്യത്യാസം മറന്ന് രാഷ്ടീയനേതാക്കള്‍ ഒരുമിച്ചു
- കമ്മാര സംഭവത്തിലെ ദിലീപിന്റെ വിവിധ ലുക്കുകള്‍
- സൗദിയില്‍ നേഴ്സ്മാര്‍ക്ക് യോഗ്യത മാനദണ്ഡം മാറി
- ലംബോര്ഗനിയും പൃഥ്വിരാജും
- എന്‍സിസിയെക്കുറിച്ച് അറിയില്ല, രാഹുലിന് വിമര്‍ശനം
- ഗലീലിയോയുടെ ജന്മദിനത്തില് ജനിച്ച് ഐന്‍സ്റ്റീന്റെ ജന്മദിനത്തില് മരിച്ച് ഹോക്കിങ്
- ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
- ത്രിരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്ക് പരാജയം
- പോരിനൊടുവില്‍ ലിയോണ്‍ മാപ്പു പറഞ്ഞു

Latest News Tags
Advertisment