General News

ആരോപണങ്ങള്‍ പൊള്ളയെന്ന് തെളിഞ്ഞു- മന്‍മോഹന്‍ സിംഗ്

Thu, Dec 21, 2017

Arabianewspaper 329
ആരോപണങ്ങള്‍ പൊള്ളയെന്ന് തെളിഞ്ഞു- മന്‍മോഹന്‍ സിംഗ്

2 ജി കുംഭകോണത്തില്‍ പ്രോസിക്യുഷന്റെ ആരോപണങ്ങള്‍ പൊള്ളയാണെന്ന് സിബിഐ കോടതി വിധിയിലൂടെ തെളിഞ്ഞതായി മുന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി.


2007 ഓഗസ്തില്‍ 2 ജി സ്പ്രക്ടം ലൈസന്‍സ് അനുവദിച്ചതില്‍ വന്‍ കോഴ നടന്നുവെന്ന ആരോപണം ഉയര്‍ന്നത് 2009 ലാണ്. സിഎജിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ടെലികോം മന്ത്രി എ രാജ രാജിവെയ്ക്കുകയായിരുന്നു. താമസിയാതെ രാജ അറസ്റ്റിലായി. സിബിഐയുടെ കുറ്റപത്രത്തിനുശേഷം ആറു വര്‍ഷം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് വിധി വന്നത്.


തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്കുള്ള മറുപടി കോടതി വിധിയിലുണ്ടെന്നാണ് മന്‍ മോഹന്‍ സിംഗ് പ്രതികരിച്ചത്. ഒരു തരത്തിലുള്ള ആത്മപ്രശംസയും ആവശ്യമില്ല. കോടതി വിധി സ്വയം സംസാരിക്കുന്നുണ്ടെന്ന് മന്‍മോഹന്‍ സിംഗ് പറഞ്ഞു.


മുന്‍ സിഎജി വിനോദ് റായി രാജ്യത്തോട് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു.

Tags : 2G scam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ