General News

രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയില്‍ ശിക്ഷ ഇല്ല,

Thu, Dec 21, 2017

Arabianewspaper 342
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയില്‍ ശിക്ഷ ഇല്ല,

യുപിഎ ഭരണത്തെ പിടിച്ചുലച്ച 2 ജി സ്‌പെക്ട്രം ലൈസന്‍സ് അഴിമതിയില്‍ കുറ്റം ചെയ്‌തെന്ന് തെളിയിക്കാനാകാതെ സിബിഐ. വ്യക്തമായ തെളിവില്ലെന്ന കാരണത്താല്‍ കേസില്‍ നിന്നും മുന്‍ മന്ത്രി എ രാജയും മറ്റ് പതിനഞ്ചു പേരും കുറ്റവിമുക്തരായി.



2ജി അഴിമതിയെ തുടര്‍ന്ന് 122 ലൈസന്‍സുകള്‍ നല്‍കിയത് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. 1.76 ലക്ഷം കോടിയുടെ നഷ്ടം സംഭവിച്ചുവെന്ന് സിഎജി കണ്ടെത്തിയിരുന്നു.


എന്നാല്‍, 30,984 കോടിയുടെ നഷ്ടം സംഭിവിച്ചതായാണ് സിബിഐയുടെ കണ്ടെത്തല്‍. 2008 ല്‍ ടെലികോം മന്ത്രിയായിരുന്ന എ രാജ 2001 ലെ നിരക്കില്‍ ടെലി കോം സ്പക്ട്രം വില്‍ക്കുകയാണ് ഉണ്ടായത്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന മാനദണ്ഡമനുസരിച്ചാണ് ലൈസന്‍സ് നല്‍കിയത്.


രണ്ട് ദിവസം മുമ്പ് തീരുമാനമെടുത്ത് വേണ്ടപ്പെട്ടവര്‍ക്ക് മാത്രം ലൈസന്‍സ് വീതിച്ചു നല്‍കിയെന്നായിരുന്നു ആരോപണം. ലേലം വഴി നടത്തിയെങ്കില്‍ വന്‍ തുക ഖജനാവിന് ലഭിക്കാമായിരുന്ന തുക ഇതു മൂലം നഷ്ടമായി.


ഇങ്ങിനെ സ്പക്ട്രം വീതിച്ച് നല്‍കിയതു വഴി പല ടെലികോം കമ്പനികളും രാജയ്ക്കും മറ്റും വന്‍ തുക കോഴപ്പണം നല്‍കിയെന്നാണ് കേസ്. ബിജെപി നേതാവ് സുബ്ര്ഹമണ്യം സ്വാമിയാണ് ഹര്‍ജി നല്‍കിയത്. മലയാളി പത്രപ്രവര്‍ത്തകനായ ജെ ഗോപികൃഷ്ണനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ആദ്യമായി പുറത്തു വിട്ടത്.


തുടര്‍ന്ന 2011 ല്‍ കേസ് സിബിഐയ്ക്ക് വിട്ടു 2012 ല്‍ 122 ലൈസന്‍സുകള്‍ സുപ്രീം കോടതി റദ്ദാക്കി. യുപിഎ ഭരണകാലത്ത് തന്നെയാണ് സിബിഐ അന്വേഷണവും റെയ്ഡും എല്ലാം നടത്തിയത്. തുടര്‍ന്ന് രാജയെ 2011 ല്‍ സിബിഐ അറസ്റ്റു ചെയ്തു. 13 മാസത്തെ ജയില്‍ വാസത്തിനു ശേഷം രാജയ്ക്ക് ജാമ്യം ലഭിച്ചു.


ഡിഎംകെയുടെ കലൈഞ്ജര്‍ ടിവിക്ക് സ്വാന്‍ ടെലികോം നല്‍കിയ 200 കോടി ടുജി സ്പ്ക്ട്രം നല്‍കിയിതിനുള്ള പ്രത്യുപകരമായി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തി.


എന്നാല്‍, കേസില്‍ വാദമുഖങ്ങള്‍ നിരത്തിയ സിബിഐയ്ക്ക് തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രത്യേക സിബിഐ കോടതി ജഡ്ജി വിധിക്കുകയായിരുന്നു.


കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോകാനും കേസ് പുനരന്വേഷിക്കാനുമാണ് സിബിഐ തീരുമാനിച്ചിരിക്കുന്നത്.

Tags : 2G scam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ