General News

15 ബാങ്കുകള്‍ അഞ്ചു ബാങ്കുകളിലേക്ക് ലയിപ്പിക്കും, പണം നഷ്ടപ്പെടുമെന്ന പ്രചരണം തെറ്റ്

Thu, Dec 21, 2017

Arabianewspaper 640
15 ബാങ്കുകളെ അഞ്ചു ബാങ്കുകളിലേക്ക് ലയിപ്പിക്കും

രാജ്യത്തെ 15 പൊതു മേഖലാ ബാങ്കുകളെ അഞ്ചു വന്‍കിട ബാങ്കുകളുമായി ലയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. ഇതു മായി ബന്ധപ്പെട്ട് ചില വാര്‍ത്താ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍്ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.


ഈ ബാങ്കുകളിലെ നിിക്ഷേപങ്ങള്‍ നഷ്ടപ്പെടുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നുണ്ട്. എന്നാല്‍, ബാങ്കുകള്‍ ലയിപ്പിക്കുമ്പോള്‍ ഇടപാടുകാരുടെ നിക്ഷേപം സുരക്ഷിതമായിരിക്കുമെന്ന് ഈ മേഖലയിലുള്ളവര്‍ ഉറപ്പു നല്‍കുന്നു.


സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍ കൂര്‍ അടുത്തിടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ചപ്പോള്‍ ഇടപാടുകാര്‍ക്ക് പണമൊന്നും നഷ്ടമായില്ലെന്നും ഇത്തരം കുപ്രചരണങ്ങളില്‍ വീഴരുതെന്നും ബാങ്കീംഗ് മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നു.


അതേസമയം, ബാങ്കുകളുടെ ലയനം സംബന്ധിച്ച നിര്‍ദ്ദേശം മാത്രമെയുള്ളുവെന്നും ഈ നിലയില്‍ യാതൊരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇവര്‍ പറയുന്നുണ്ട്.


പഞ്ചാബ് നാഷണല്‍ ബാങ്ക്, കാനറ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ,. എന്നീ അഞ്ചു ബാങ്കുകളിലേക്കാണ് ലയനം.


ഇനി പറയുന്ന ബാങ്കുകളാണ് ലയിക്കുന്നത്.


പഞ്ചാബ് നാഷണല്‍ ബാങ്ക്,


1. അലഹബാദ് ബാങ്ക്,
2 കോര്‍പറേഷന്‍ ബാങ്ക്, 3. ഇന്ത്യന്‍ ബാങ്ക്,
4. ഒറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്‌സ്


കാനറ ബാങ്ക്


1. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്
2.സിന്‍ഡിക്കേറ്റ് ബാങ്ക്
3 യുകോ ബാങ്ക്.


യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ


1. ആന്ധ്ര ബാങ്ക്
2. ബാങ്ക് ഓഫ് മഹാരാഷ്ട്ര
3 വിജയ ബാങ്ക്


ബാങ്ക് ഓഫ് ബറോഡ
1. മഹിളാ ബാങ്ക്
2.പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്
3. യുണൈറ്റഡ് ബാങ്ക്

Tags : Bank merger 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ