General News

2 ജി കേസില്‍ രാജയും കനിമൊഴിയും കുറ്റവിമുക്തര്‍

Thu, Dec 21, 2017

Arabianewspaper 359
2 ജി കേസില്‍ രാജയും കനിമൊഴിയും കുറ്റവിമുക്തര്‍

 രണ്ടാം യുപിഎ ഭരണകാലത്ത് നന്ന വിവാഗമായ 2ജി കുംഭ കോണത്തില്‍ മുന്‍ ടെലികോം മന്ത്രി എ രാജയേയും ഡിഎംകെ നേതാവ് കനിമൊഴിയേയും കുറ്റ വിമുക്തരാക്കി 


എ രാജ,. കനിമൊഴി എന്നിവര്‍ക്കൊപ്പം 15 പേരും കുറ്റവിമുക്തരാക്കപ്പെട്ടു.


സിബിഐയുടെ കുറ്റപത്ര പ്രകാരം എ രാജ 200 കോടി രൂപ ഒരു ടെലികോം കമ്പനിയില്‍ നിന്നും വാങ്ങിയതായും ഈ പണം ചെന്നൈ ആസ്ഥാനമായ ടിവി ചാനലില്‍ നിക്ഷേപിച്ചെന്നും ആരോപണം ഉണ്ട്.


നവംബര്‍ ഏഴിനാണ് കേസില്‍ വിധി പറയേണ്ടിയിരുന്നത്. എന്നാല്‍, ജഡ്ജ് വിധി എഴുതാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.


ഡിഎംകെയുടെ മറ്റൊരു മന്ത്രിയായിരുന്ന ദയാനിധി മാരനേയും ഇതേ ജഡ്ജി ഈ വര്‍ഷമാദ്യം എയര്‍സെല്‍ -മാക്‌സിസ് കേസില്‍ കുറ്റവിമുക്തനാക്കിയിരുന്നു.


2 ജി സ്‌പെക്ട്രെം ലൈസന്‍സ് വിതരണം ചെയ്ത വകയില്‍ ഖജനാവിന് 1.76 ലക്ഷം കോടിയുടെ നഷ്ടം ഉണ്ടായതായും കോടികളുടെ അഴിമതി നടന്നാതായും സിഎജിയും പിന്നീട് സിബിഐയും കണ്ടെത്തിയിരുന്നു.


സിബിഐ പ്രത്യേക ജഡ്ജി ഒ പി സെയിിനിയാണ് വിധി പറഞ്ഞത്


ഡിഎംകെയുടെ മന്ത്രിയായിരുന്ന എ രാജയും എംപിയായ കനിമൊഴിയും ഉള്‍പ്പെട്ടാതാണ് കേസ്. തമിഴ് നാട്ടില്‍ ജയലളിതയുടെ മണ്ഡലമായ ആര്‍ കെ നഗറില്‍ ഉപതിരഞ്ഞെടുപ്പു നടക്കുന്നതിനിടെയാണ് വിധി വന്നത്

Tags : 2G scam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ