General News

ലാവ് ലിന്‍ കേസില്‍ സുധീരന്‍ കക്ഷി ചേരുന്നു

Wed, Dec 20, 2017

Arabianewspaper 253
ലാവ് ലിന്‍ കേസില്‍ സുധീരന്‍ കക്ഷി ചേരുന്നു

എസ് എന്‍ സി ലാവ് ലിന്‍ കേസില്‍ സിബിഐ നല്‍കിയ ഹര്‍ജിക്കൊപ്പം കക്ഷി ചേരാന്‍ കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. സുപ്രീം കോടതിയില്‍. പിണറായി വിജയനെതിരെ ശക്തമായ തെളിവുണ്ടെന്നും വിചാരണ കൂടാതെ പിണറായി വിജയനെ കുറ്റമുക്തനാക്കരുതെന്ന് സിബിഐ ആവശ്യപ്പെടുന്നു.


പിണറായി വിജയനെ കുറ്റമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്. ലാവ് ലിന്‍ കേസില്‍ കക്ഷി ചേര്‍ന്ന സുധീരന്‍ പിണറായിക്കെതിരെ തെളിവുണ്ടെന്ന് ആരോപിക്കുന്നു.


എഞ്ചിനീയര്‍മാരെ വിചാരണ ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരെ കെ എസ് ഇബി ചീഫ് എഞ്ചിനീയര്‍ രാജശേഖരനും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഇതിനു മുമ്പ് മറ്റൊരു ഉദ്യോഗസ്ഥന്‍ കസ്തൂരി രംഗ അയ്യരും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.


ഒരേ കേസില്‍ വിവിധ പ്രതികളോടെ വ്യത്യസ്ത സമീപനം പാടില്ലെന്നും ക്രിമിനല്‍ നടപടി ക്രമത്തില്‍ പറയുന്നുണ്ടെന്നത് ചൂണ്ടിക്കാട്ടിയിട്ടാണ് കെജി രാജശേഖരന്‍ കക്ഷി ചേര്‍ന്നിരിക്കുന്നത്.


 

Tags : SNC Lavlin 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ