General News

തെരുവുനായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ വയോധികയുടെ ജഡം വീട്ടിനുള്ളില്‍

Wed, Dec 20, 2017

Arabianewspaper 340
തെരുവുനായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ വയോധികയുടെ ജഡം വീട്ടിനുള്ളില്‍

തെരുവു നായ്ക്കള്‍ കടിച്ചു കീറി വികൃതമാക്കിയ നിലയില്‍ വയോധികയുടെ മൃതദഹേം അവരുടെ തന്നെ വീട്ടിനുള്ളില്‍ കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പത്തു ദിവസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്.


ഒറ്റയ്ക്ക് താമസിച്ചു വന്ന സരസ്വതി എന്ന വയോധികയുടെ ജഡമാണ് പോലീസ് കണ്ടെടുത്തത്. വീട്ടിനുള്ളിലേക്ക് കഴിഞ്ഞ കുറേദിവസമായി തെരുവു നായ്ക്കള്‍ പോകുന്നതും വലരുന്നതും കണ്ട നാട്ടുകാരില്‍ ചിലരാണ് പോലീസിനെ വിവരം അറിയിച്ചത്.


പോലീസ് എത്തി പരിശോധിച്ചപ്പോള്‍ അടുക്കളിയില്‍ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 65 കാരിയായ ഇവര്‍ പാചകം ചെയ്യുന്നതിനെ വസ്ത്രത്തില്‍ പിടിച്ച് മരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്.


തീപിടിച്ച് മരിച്ചതിനാല്‍ മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചിരുന്നില്ല. എന്നാല്‍, തെരുവു നാട്ക്കള്‍ പച്ചമാംസ കത്തിയതിന്റെ മണം പിടിച്ച് വീട്ടില്‍ കയറുകയായിരുന്നുവെന്നാണ് കരുതുന്നത്.


തിരിച്ചറിയാനാവാത്ത വിധം ഇവരുടെ മൃതദേഹം വികുൃതമായി. നാട്ടുകാരുമായോ അയല്‍പക്കക്കാരുമായോ അടുപ്പം കാണിക്കാത്ത പ്രകൃതമായിരുന്നു ഇവരുടേതെന്ന് പറയപ്പെടുന്നു.


 

Tags : Stray Dog 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ