General News

മോഡിക്ക് പ്രായമായി, രാഷ്ട്രീയം നിര്‍ത്തി ഹിമാലയത്തില്‍ പോകട്ടെ- ജിഗ്നേഷ് മേവാനി

Wed, Dec 20, 2017

Arabianewspaper 333
മോഡിക്ക് പ്രായമായി, രാഷ്ട്രീയം നിര്‍ത്തി ഹിമാലയത്തില്‍ പോകട്ടെ- ജിഗ്നേഷ് മേവാനി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കടന്നാക്രമിച്ച് ഗുജറാത്തിലെ ദലിത് നേതാവ് ജിഗ്നേഷ് മേവാനിയും അല്‍പേഷ് ഠാക്കുറും ഹാര്‍ദിക് പട്ടേല്‍. എന്നിവര്‍. ആജ് തകിന്റെ ടിവി ഡിബേറ്റില്‍ പങ്കെടുക്കവെയാണ് മോഡിയെ മൂവരും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.


മോഡിക്ക് പ്രായമായെന്നും രാഷ്ട്രീയം മതിയാക്കി ഹിമാലയത്തില്‍ സന്യസിക്കാന്‍ പോകട്ടെയെന്നുമാണ് ജിഗ്നേഷ് മേവാനി പറഞ്ഞത്. എന്നാല്‍, ഇത്തരം ഭാഷ രാഷ്ട്രീയത്തില്‍ ഉപയോഗിക്കുന്നത് ശരിയാണോ എന്ന ആങ്കറുടെ ചോദ്യത്തിനോട് എന്തു കൊണ്ട് പാടില്ലെന്നും രാഷ്ട്രീം ഞങ്ങള്‍ .യുവാക്കള്‍ക്ക് വിട്ടേക്കാനും പോരാട്ടം തങ്ങള്‍ നടത്തിക്കോളാമെന്നും മോഡിയെ പോലുള്ളവര്‍ക്ക് പ്രായമായെന്നും ഇവരുടെ മാനസികാവസ്ഥ ശരിയായ തരത്തിലല്ലെന്നും ഇനി മോഡി ചെയ്യേണ്ടത്. ഹിമാലയത്തില്‍ സന്യാസം ആണെന്നും മേവാനി പറഞ്ഞു. മോഡി രാഷ്ട്രീയത്തില്‍ അപ്രസ്‌കതനായിരിക്കുകയാണെന്നും ജനങ്ങള്‍ക്ക് മോഡിയെ മടുത്തുവെന്നും മേവാനി പറഞ്ഞു. ഉപേക്ഷിക്കപ്പെടാന്‍ മോഡി ഇപ്പോള്‍ അര്‍ഹനാണെന്നും മേവാനി പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതില്‍ ഖേദമില്ലെന്നും മാപ്പു പറയേണ്ടതില്ലെന്നും മേവാനി പറഞ്ഞു.


ഗുജറാത്തിലെ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയുടെ യോഗത്തില്‍ സംസാരിക്കവെയാണ് മോഡി വികാസ് ഹി ജീതേഗാ എന്ന മുദ്രവാക്യം മുഴക്കിയത്. ജാതി രാഷ്ട്രീയം വിലപ്പോവില്ലെന്നും വികസനം മാത്രമെ വിജയിക്കുകയുള്ളുവെന്ന് ഗുജറാത്തി ജനത തിരഞ്ഞെടുപ്പിലൂടെ വിധിയെഴുതിയതായും മോഡി പറഞ്ഞു. ആറു കോടി ഗുജറാത്തികള്‍ ഒരുമിച്ച് നില്‍ക്കണമെനമെന്നും വികസനത്തിനായി പ്രയ്തിനക്കണമെന്നും മോഡി ആഹ്നാവം ചെയ്തിരുന്നു. ഇതിനെ കുറിച്ചു പ്രതികരിക്കുകയായിരുന്നു മൂവരും.


മേവാനിയുടെ പ്രസ്താവന രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ കുറിച്ചാണെന്നും ഇത്തരം മോശമായ പരാമര്‍ശങ്ങള്‍ കേട്ടിരിക്കുമെന്ന് കരുതരുതെന്നും ബിജെപി വക്താവ് ഗൗരവ് ഭാട്ടിയ പറഞ്ഞു. മേവാനി.യുടെ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധമാണ് സോഷ്യല്‍ ബിജെരപി അനുഭാവികള്‍ ഉയര്‍ത്തിയത്.



Tags : PM Modi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ