General News

വിവാദ പരാമര്‍ശം : സഭയില്‍ പ്രതിഷേധം, മാപ്പും പ്രസ്താവനയുമില്ലെന്ന് സര്‍ക്കാര്‍

Wed, Dec 20, 2017

Arabianewspaper 224
വിവാദ പരാമര്‍ശം : സഭയില്‍ പ്രതിഷേധം,  മാപ്പും പ്രസ്താവനയുമില്ലെന്ന് സര്‍ക്കാര്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ പ്രധാന മന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസ്താവനയുടെ പേരില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് പ്രതിഷേധം ഇന്നും തുടര്‍ന്നു,.


മോഡി മാപ്പു പറയണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളി. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ മറുപടി പറയില്ലെന്ന് സഭാ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭയില്‍ ബഹളം വെച്ചു,


പ്രതിപക്ഷ ബഹളം മൂലം പാര്‍ലമെന്റിന്റെ ഇരു സഭകളും തുടര്‍ച്ചയായ രണ്ടാം ദിവസവും തടസപ്പെട്ടു. പ്രതിഷേധങ്ങള്‍ക്കിടയില്‍ സഭ നടപടികള്‍ പൂര്‍ത്തിയാക്കുക എന്ന തന്ത്രമാണ് ഭരണ കക്ഷി ലക്ഷ്യമിടുന്നത്. ലോക് സഭയില്‍ ശബ്ദകോലാഹലങ്ങള്‍ വകവെയ്ക്കാതെ സ്പീക്കര്‍ സുമിത്ര മഹാജന്‍ നടപടി ക്രമങ്ങളുമായി മുന്നോട്ടു പോയി. പല ബില്ലുകളും ചര്‍ച്ച കൂടാതെ അവതരപ്പിച്ചു,


ശബ്ദ വോട്ടേടെ പാസാക്കിയ ബില്ലുകള്‍ രാജ്യസഭയിലേക്കും അയച്ചു


കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട നേതാവ് മണിശങ്കരുടെ വസതിയില്‍ പാക് മുന്‍ വിദേശ കാര്യമന്ത്രിക്കും നയതന്ത്ര പ്രതിനിധികള്‍ക്കും നല്‍കിയ വിരുന്നു സല്‍ക്കാരത്തില്‍ മുന്‍ പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുത്തത് ഗുജറാത്ത് തിരഞ്ഞെടുപ്പിനിടെ മോഡി ആശങ്ക പ്രകടിപ്പിച്ച് പ്രസംഗിച്ചത് വിവാദമായിരുന്നു,.

Tags : Parliament 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ