Local News
കണ്ണൂരില്‍ ആറ് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
Wed, Dec 20, 2017


കണ്ണൂരില്‍ ഇടവേളക്ക് ശേഷം വീണ്ടും രാഷ്ട്രീയ ആക്രമണം. കതിരൂറിലും മാലുൂരിലും രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ ആറോളം ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.
വെട്ടേറ്റ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട മൂന്നു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ പ്രവീണ്‍ (28) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. ഇയാളുടെ കൈപ്പത്തി അറ്റ നിലയിലാണ്.
മാലൂരില്‍ ബിജെപിയുടെ കോടിമരം തകര്‍ത്ത സംഭവുമായി ബന്ധപ്പെട്ട് സംഘര്‍ഷം നിലനിന്നിരുന്നു,. സംഭവത്തില്‍ പരാതി നല്കി പോലീസ് സ്റ്റേഷനില്‍ നിന്നിറങ്ങയവരെ തടഞ്ഞു നിര്‍ത്തി കാറില്‍ നിന്നിറങ്ങിയ സംഘം വെട്ടുകയായിരുന്നു.
പരിക്കേറ്റ ഗംഗാധരന്, സുനില്‍ കുമാര്‍ എന്നിവരെ തലശേരി സഹകരണ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ തലയ്ക്കും കാലിനും വേട്ടെറ്റു.
പാനൂര്‍, കൂത്തുപറമ്പ് എന്നിവടങ്ങളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. സിപിഎം പ്രവര്‍ത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് ബിജെപി ആരോപിക്കുന്നു,
ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സംഭവ സ്ഥലത്ത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കനത്ത പോലീസ് ബന്തവസ് ഏര്‍പ്പെടുത്തി.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- നരകം എന്നൊന്ന് ഇല്ലെന്ന് മാര്‍പാപ്പ, അഭിമുഖം നിഷേധിച്ച് വത്തിക്കാന്‍
- ഐസിഐസിഐ ബാങ്ക് സിഇഒയ്ക്കെതിരെ സിബിഐ അന്വേഷണം
- പന്തിലെ കൃത്രിമം : ഡാരന്‍ ലെമാനും രാജിവെച്ചു
- കാവല്ക്കാരന് ദുര്ബലന് സര്‍വ്വത്ര ചോര്‍ച്ച, മോഡിയെ പരിഹസിച്ച് രാഹുല്‍
- പൊട്ടിക്കരഞ്ഞ് സ്റ്റീവ് സ്മിത്തിന്റെ വാര്‍ത്താസമ്മേളനം
- സിബിഎസ്ഇ പേപ്പര്‍ ചോര്‍ച്ച; കോച്ചിംഗ് സെന്റര്‍ ഉടമ പിടിയില്‍
- എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികളും വില്ക്കാന് വിജ്ഞാപനമായി
- സിബിഎസ്ഇ ചോദ്യ പേപ്പര്‍ ചോര്‍ന്നു, കര്‍ശന നടപടിയെന്ന് കേന്ദ്രം
- പിണറായി ഗഡ്കരിയുമായി ചര്‍ച്ച നടത്തി
- ഇന്ത്യയിലെ തങ്ങളുടെ ഇടപാടുകാര്‍ കോണ്‍ഗ്രസ് എന്ന് കേംബ്രിഡ്ജ് അനലിറ്റിക

Latest News Tags
Advertisment