General News

ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത്

Wed, Dec 20, 2017

Arabianewspaper 295
ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്ത്

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ആശുപത്രിയില്‍ ജ്യൂസ് കുടിക്കുന്നതും ടിവി കാണുന്നതുമായ ചിത്രങ്ങള്‍ ടിടിവി ദിനകരന്‍ വിഭാഗം പുറത്തു വിട്ടു. നാളെ ആര്‍ കെ നഗറില്‍ ഉപതിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് ദിനകരന്‍ വിഭാഗത്തിന്റെ പുതിയ നീക്കം.


ദിനകരന്‍-ശശികല വിഭാഗത്തിലെ നേതാവും മുന്‍ എംഎല്‍എയുമായ പി വെട്രിവേലാണ് ചെന്നൈയില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ചിത്രങ്ങള്‍ പുറത്തു വിട്ടത്. ഇതാദ്യാമായാണ് ജയലളിതയുടെ ആശുപത്രി ദൃശ്യം പുറത്തു വരുന്നത്. 74 ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം 2016 ഡിംസബര്‍ അഞ്ചിനാണ് ജയലളിത മരണമടഞ്ഞത്. എന്നാല്‍, വെട്രിവേല്‍ പുറത്തു വിട്ട വീഡിയോ എന്ന് എടുത്തതാണെന്ന് അറിവായിട്ടില്ല. 


വിമത നേതാവായ ടിടിവി ദിനകരന്‍ സ്വതന്ത്രനായാണ് ആര്‍ കെ നഗറില്‍ മത്സരിക്കുന്നത്. ശശികലയാണ് ജയയുടെ ഈ വീഡിയോ എടുത്തതെന്നും ദിനകരന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.


അപ്പോളൊ ആശുപത്രിയിലെ ഈ വീഡിയോ കാണിക്കുന്നത് ജയലളിത ഐസിയുവില്‍ അല്ലാതെ സാധാരണ വാര്‍ഡിലാണെന്നാണ്. കൈയില്‍ പ്രഷര്‍ നോക്കുന്നതിനുള്ള സംവിധാനം മാത്രമാണ് ഘടിപ്പിച്ചിരിക്കുന്നത്. മറ്റൊന്നും വീഡിയോയില്‍ കാണുന്നില്ല,.


ആശുപത്രിക്കിടക്കയിലുള്ള ജയലളിതയെ കാണാന്‍ ആരേയും അനുവദിച്ചില്ലെന്ന ആരോപണം ശരിയല്ലെന്നും ജയലളിത ചികിത്സയ്ക്കിടെ ആരോഗ്യം വീണ്ടെടുത്തുവെന്നുള്ളതിന്റെ തെളിവിന് തങ്ങളുടെ കൈവശം വിഡീയോ ഉണ്ടെന്നും എന്നാല്‍, ഇത് പുറത്തു വിടാതിരുന്നത് അമ്മയോടുള്ള ആദരവ് മൂലമാണെന്നും സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വിട്ട് രാഷ്ട്രീയ നേട്ടം ഉണ്ടാക്കരുതെന്ന് കരുതിയിരുന്നുവെന്നും എന്നാല്‍, ഇത്തരം ആരോപണം തങ്ങളെ പ്രതികൂലമായി ബാധിക്കുകുയും ശശികലയെയും ദിനകരനേയും സംശയത്തോടെ വീക്ഷിക്കുകയും ചെയ്തതിനെ തുടര്‍ന്ന തങ്ങള്‍ക്ക് മറ്റ് പോംവഴിയില്ലാതായെന്നും ഇതിനാലാണ് വീഡിയോ ഇപ്പോള്‍ പുറത്തു വിടുന്നുതെന്നും വെട്രിവേല്‍ പറയുന്നു.


ജയലളിത ആശുപത്രിയില്‍ എത്തിയപ്പോള്‍ ശ്വാസം നിലച്ച അവസ്ഥയിലായിരുന്നുവെന്ന അപ്പോളൊ ആശുപത്രി വൈസ് ചെയര്‍മാന്‍ കഴിഞ്ഞ ദിവസം ഒരു ടിവി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ജയലളിതക്ക് വിദഗ്ദ്ധ ചികിത്സയാണ് നല്‍കിയതെന്നും അവര്‍ എഴുന്നേറ്റിരുന്നുവെന്നും ഭക്ഷണം കഴിച്ചിരുന്നുവെന്നുമുള്ള വെളിപ്പെടുത്തലുകളും വൈസ് ചെയര്‍മാന്‍ നടത്തിയിരുന്നു,


എന്നാല്‍, ജയലളിതയുടെ മരണത്തിന് ശശികല ഉത്തരവാദിയാണെന്ന തരത്തില്‍ പ്രചാരണം നടത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ദിനകരന്‍വിഭാഗം ചിത്രം പുറത്തു വിട്ടത്. ജയലളിത ചികിത്സയ്ക്കിടെ മരിച്ചിരുന്നുവെന്നും എന്നാല്‍, മരിച്ച വിവരം പുറം ലോകത്തെ അറിയിക്കാതെ മൃതശരീരം എംബാം ചെയ്ത് സൂക്ഷിച്ചുവെന്നും മറ്റമുള്ള ആരോപണങ്ങളും ഉയര്‍ന്നു കേട്ടിരുന്നു.


ജയലളിതയുടെ മണ്ഡലമായ ആര്‍ കെ നഗറില്‍ വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തലകള്‍.


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ