General News

വീരേന്ദ്ര കുമാര്‍ എംപി സ്ഥാനം രാജിവെച്ചു

Wed, Dec 20, 2017

Arabianewspaper 415
വീരേന്ദ്ര കുമാര്‍ എംപി സ്ഥാനം രാജിവെച്ചു

ജെഡി യു കേരള ഘടകം നേതാവ് എംപി വീരേന്ദ്ര കുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചു ബിജെപിയുമായി ചേര്‍ന്ന ദേശീയ നേതാവ് നീതിഷ് കുമാറിനൊപ്പം പ്രവര്‍ത്തിക്കാനാവില്ലെന്ന് കാണിച്ചാണ് വീരേന്ദ്ര കുമാറിന്റെ രാജി.


യുഡിഎഫിന്റെ ഭാഗമായാണ് ജെഡി യു കേരള ഘടകം പ്രവര്‍ത്തിക്കുന്നത്. യുഡിഎഫില്‍ നിന്നും വിട്ട് എല്‍ഡിഎഫിലേക്ക് കുടുമാറാന്‍ ജെഡി യു ശ്രമിക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.


എന്നാല്‍, ജെഡിയുവിന്റെ മറ്റ് നേതാക്കള്‍ക്ക് ഇത് സ്വീകാര്യമല്ല. വീരേന്ദ്ര കുമാര്‍ സ്വന്തം നിലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയെങ്കിലും ജെഡി യു സംസ്ഥാന സമിതി ഇതിനോട് യോജിച്ചിട്ടില്ല.


ദേശീയ തലത്തില്‍ നിതീഷിനെതിരെ പ്രവര്‍ത്തിക്കുന്ന ശരദ് യാദവിന് പാര്‍ട്ടിയില്‍ പിന്തുണയില്ല. ശരദ് യാദവിനൊപ്പമാണ് കേരള ഘടകം.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ