General News

സര്‍ക്കാരിനെ വിമര്‍ശിച്ച ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍

Wed, Dec 20, 2017

Arabianewspaper 224
സര്‍ക്കാരിനെ വിമര്‍ശിച്ച ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍

സര്‍ക്കാരിനെ വിമര്‍ശിച്ച മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ ജേക്കബ് തോമിസിന് സസ്‌പെന്‍ഷന്‍., ഡിജിപി റാങ്കിലുള്ള ജേക്കബ് തോമസ് നിലവില്‍ ഐഎംജി ഡയറക്ടറാണ്.


അഴിമതിയെ കുറിച്ച് സംസാരിക്കുന്നതു പോലും കേരളത്തില്‍ കുറ്റമാണെന്നും ഓഖി ചുഴലിക്കാറ്റില്‍ കോടികളുടെ പാക്കേജ് ആവശ്യപ്പെടുന്ന സര്‍ക്കാര്‍ സുനാമി ദുരത്തിന് അനുവദിച്ച തുക ആരുടെയൊക്കെ പോക്കറ്റില്‍ പോയെന്ന് ആദ്യം അന്വേഷിച്ച് കണ്ടെത്തണമെന്നും കേരളത്തില്‍ ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും അടുത്തിടെ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെ ജേക്കബ് തോമസ് പറഞ്ഞിരുന്നു.


51 വെട്ട് വെട്ടില്ലെങ്കിലും അഴിമതിക്കെതിരെ നിലപാട് എടുക്കുന്നവരെ നിശബ്ദനാകുക്കയാണ് ഇവിടെ ചെയ്യുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു. പണക്കാരുടെ മക്കളാണ് കടലില്‍ പോയിരുന്നതെങ്കില്‍ സര്‍ക്കാരിന്റെ പ്രതികരണം ഇങ്ങിനെയാകില്ലെന്നായിരുന്നുവെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു.


ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ചീഫ് സെക്രട്ടറിയാണ് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്.


എന്നാല്‍, സസ്‌പെന്‍ഷന്‍ ഉത്തരവ് ലഭിച്ചിട്ടില്ലെന്നും എന്തിനാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് അറിയില്ലെന്നും ജേക്കബ് തോമസ് പ്രതികരിച്ചു,.


സര്‍വ്വീസിലിരിക്കെ അനുവാദമില്ലാതെ പുസ്തക മെഴുതിയതിനും മറ്റുമായി ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി ഓങ്ങിയിരിക്കുകയായിരുന്നു സര്‍ക്കരിനെതിരെ ജനവികാരം ഇളക്കിവിടുകയാണ് ജേക്കബ് തോമസ് എന്നും ഓഖി ദുരന്തത്തില്‍ പ്രതിസന്ധിയിലായ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിനു പകരം വിമര്‍ശിച്ചത് ചട്ടവിരുദ്ധമാണെന്നും ഭരണ നേതൃത്വം വിലയിരുത്തുന്നു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ