General News

നടിയെ ആക്രമിച്ച കേസ് : വിചാരണയ്ക്ക് മുമ്പ് രഹസ്യമൊഴികള്‍ പുറത്ത്

Wed, Dec 20, 2017

Arabianewspaper 216
നടിയെ ആക്രമിച്ച കേസ് : വിചാരണയ്ക്ക് മുമ്പ് രഹസ്യമൊഴികള്‍ പുറത്ത്

നടിയെ ആക്രമിച്ച കേസിലെ വിചാരണ ആരംഭിക്കും മുമ്പ് സാക്ഷികള്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യ മൊഴികള്‍ പുറത്ത്. കേസില്‍ പ്രോസിക്യൂഷന്റെയും പോലീസിന്റെയും വാദം ആരംഭിക്കും മുമ്പ് മൊഴികള്‍ പുറത്തായത് പ്രതികള്‍ക്ക് ഗുണകരമാകുമെന്നാണ് നിയമ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.


ദിലിപിനെതിരായ മൊഴികളാണ് പുറത്തുവിട്ടിരിക്കുന്നത്. നടിക്കും ദിലിപിനും ശത്രുതയുണ്ടെന്ന് തെളിയിക്കുന്ന മൊഴികളാണിത്. മഞ്ജു വാര്യര്‍ അഭിനയിക്കുന്ന സിനിമയില്‍ പങ്കാളിയാകരുതെന്ന് ദിലീപ് പരോക്ഷമായി ത്‌ന്നോട് ആവശ്യപ്പെട്ടുവെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍ മൊഴി നല്‍കിയിരിക്കുന്നത്.


നിലവില്‍ രണ്ടു സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്ന് പോലീസ് പ്രതിരോധത്തിലാണ്. ഇനിയും സാക്ഷികള്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്ന സൂചനകളെ തുടര്‍ന്നാണ് രഹസ്യ മൊഴികള്‍ പുറത്തുവിട്ടിരിക്കുന്നതെന്നു കരുതുന്നു.


പ്രതിഭാഗത്തിന് കുറ്റപത്രത്തിന്റെ പകര്‍പ്പ് മാത്രമാണ് ഇതുവരെ ലഭിച്ചിരുന്നത്. മൊഴികള്‍ ലീക്കായതേടെ വിചാരണ വേളയില്‍ തന്ത്രങ്ങള്‍ മെനയാനും എതിര്‍വാദങ്ങള്‍ നിരത്താനും ഇതിനുള്ള തെളിവു തേടാനും മൊഴി തിരുത്തിക്കാനുമെല്ലാം പ്രതിഭാഗത്തിന് അവസര മൊരുങ്ങുകയാണ്.


ആക്രമിക്കപ്പെട്ട നടിയുമായി ദിലീപിന് വൈരാഗ്യവും പകയും ഉണ്ടെന്ന് സ്ഥാപിക്കാനാണ് പ്രോസിക്യൂഷന്‍ ഈ മൊഴികള്‍ ഉപയോഗിക്കുന്നത്. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തിയ ശേഷം ദിലീപ് നടിക്കെതിരെ ക്വട്ടേഷന്‍ കൊടുത്തു എന്നു സ്ഥാപിക്കണം. ഇതിനുള്ള ശക്തമായ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടില്ല. പ്രത്യേകിച്ച് ഒന്നാം പ്രതി പള്‍സര്‍ സുനിയും ദിലീപുമായി അടുത്ത ബന്ധമോ കൂടിക്കാഴ്ച നടന്നതിനോ തെളിവില്ല,


എന്നാലും ആദ്യ ഭാഗം കോടതിക്ക് ബോധ്യപ്പെട്ടാല്‍ ഇപ്പോള്‍ ലഭിച്ചിട്ടുള്ള തെളിവുകള്‍ സഹിതം ഹാജരാക്കി ദിലീപ് കുറ്റക്കാരനാണെന്ന് തെളിയിക്കുകയാണ് പോലീസിന്റെ ലക്ഷ്യം.


നിലവില്‍ പ്രധാനപ്പെട്ട രണ്ട് സാക്ഷികള്‍ കൂറുമാറിയിരുന്നു. ഇനിയും ഇതിനുള്ള സാധ്യതകള്‍ നിലവിലുള്ളതിനാലാണ് രഹസ്യ മൊഴികള്‍ ഇപ്പോള്‍ പുറത്തു വരുന്നത്.


കോടതിയിലെ രേഖകളായ ഈ മൊഴികള്‍ പുറത്തു വന്നതിനു പിന്നില്‍ പോലീസിലെ ഒരു വിഭാഗമാണെന്ന് ആരോപണമുണ്ട്.


ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യര്‍, നടി സംയുക്ത വര്‍മ, നടന്‍ കുഞ്ചാക്കോ ബോബന്‍, ഗായിക റിമി ടോമി എന്നിവരുടെ മൊഴികളാണ് പുറത്തായിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് ഒരേ സമയമാണ് ഇത് ലഭിച്ചിരിക്കുന്നത്.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ