General News

സിപിഎം പഞ്ചായത്ത് അംഗം രാജിവെച്ച് ലീഗില്‍

Tue, Dec 19, 2017

Arabianewspaper 490
സിപിഎം പഞ്ചായത്ത് അംഗം രാജിവെച്ച് ലീഗില്‍

കണ്ണൂരില്‍ പേരാവുരിലെ സിപിഎം പഞ്ചായത്ത് അംഗം പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് ലീഗില്‍ ചേര്‍ന്നു. പേരാവൂര്‍ പഞ്ചായത്ത് അംഗവും ആരോഗ്യ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായ പൂക്കോത്ത് സിറാജാണ് പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചത്.


പഞ്ചായത്ത് അംഗ പദവിയും സിറാജ് രാജിവെച്ചു. സിപിഎം പേരാവൂര്‍ ലോക്കല്‍ കമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ പേരാവൂര്‍ ബ്ലോക് കമ്മറ്റി വൈസ് പ്രസിഡന്റുമാണ് സിറാജ്.


ലീഗ് സ്ഥാനാര്‍ത്ഥിയായി സിറാജ് വീണ്ടും മത്സരിക്കുമെന്നാണ് സൂചന. യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റായും സിറാജിനെ നിയമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടിയിലെ പീഡനം സഹിക്കവയ്യാതെയാണ് താന്‍ സിപിഎം വിടുന്നതെന്ന് സിറാജ് പറയുന്നു. മതന്യൂനപക്ഷങ്ങളോട് സിപിഎം തുടരുന്ന വഞ്ചനാപരമായ നിലപാടാണെന്നും സിറാജ് ആരോപിച്ചു.

Tags : CPI M 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ