General News

ഹൂത്തികളുടെ മിസൈല്‍ സൗദി തകര്‍ത്തു

Tue, Dec 19, 2017

Arabianewspaper 351
ഹൂത്തികളുടെ മിസൈല്‍ സൗദി തകര്‍ത്തു

യെമനിലെ ഹൂത്തികളുടെ മിസൈല്‍ റിയാദിനു മുകളില്‍ സൗദി അറേബ്യ തകര്‍ത്തു. മിസൈലിന്റെ ചിലഭാഗങ്ങള്‍ വീണ ഇടങ്ങള്‍ പോലീസ് എത്തി പരിശോധിച്ചു. ആളപായമോ നാശനഷ്ടമോ ഇല്ലെന്ന് പോലീസ് പറഞ്ഞു.


കഴിഞ്ഞ മാസം റിയാജ് വിമാനത്താവളത്തെ ല്രക്ഷ്യമാക്കിയും മിസൈല്‍ എത്തിയെങ്കിലും ഇതും സൗദിയുടെ യുഎസ് നിര്‍മിത പാട്രിയറ്റ് മിസൈല്‍ ആകാശ മദ്ധ്യേ തകര്‍ത്തു. ഇറാന്റെ അല്‍ ബുര്‍ഖാന്‍ 2 എന്ന മിസൈലാണ് യെമനിലെ വിമതര്‍ ഉപയോഗിക്കുന്നത്.


ഹൂത്തികള്‍ക്ക് മിസൈല്‍ നല്‍കുന്നത് ഇറാനാണെന്ന് സൗദി ആരോപിച്ചു,. 2015 മുതല്‍ യെമനിലെ വിമതരെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേനയുടെ നേതൃത്വത്തിലാണ് എതിരിടുന്നത്.


റിയാദിലെ അല്‍ യമാമ കൊട്ടാരത്തെ ലക്ഷ്യമാക്കിയാണ് മിസൈല്‍ അയച്ചതെന്ന് യെമനിലെ അല്‍ മസീറ ടിവി റിപ്പോര്‍ട്ടു ചെയ്തു.



Tags : Riyadh 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ