General News

പ്രധാനമന്ത്രിയെത്തി, പ്രതിഷേധവും പരാതിയും

Tue, Dec 19, 2017

Arabianewspaper 265
പ്രധാനമന്ത്രിയെത്തി,  പ്രതിഷേധവും പരാതിയും

ഓഖി ദുരന്തത്തില്‍പ്പെട്ടവരെ സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കാണാനും നിവേദനം നല്‍കാനും യുഡിഎഫ് പ്രതിനിധികള്‍ക്ക് അവസരം നല്‍കിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രധാനമന്ത്രിയെ കാണാന്‍ സര്‍ക്കാര്‍ ഒടുവില്‍ സമയം അനുവഗിച്ചപ്പോള്‍ യുഡിഎഫ് ഇത് നിരസിച്ചു. 5.30 ന് പ്രധാനമന്ത്രിയെ കാണാമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍, ക്ഷണം വൈകിയെന്ന് പറഞ്ഞ് തങ്ങള്‍ ഇത് നിരസിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.


പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാനും ദുരിത നിവാരണത്തിന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുമാണ് അവസരം ചോദിച്ചത്. ഇക്കാര്യം കാണിച്ച് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും, കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ അറിയിച്ചു. എന്നാല്‍, മറുപടി ലഭിച്ചില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.


ജനങ്ങളുടെ കാര്യത്തില്‍ ഭരണ പക്ഷത്തിനൊപ്പം പ്രതിപക്ഷത്തിനും ഉത്തരവാദിത്തമുണ്ട്. പ്രതിപക്ഷത്തെ അപമാനിക്കുന്ന പ്രവര്‍ത്തിയാണ് പ്രധാനമന്ത്രിയുടേത്. ഇതിന് മുഖ്യമന്ത്രിയുടെ ഓഫീസും കൂട്ടുനിന്നു. അതേസമയം, ബിജെപി നേതാക്കളെ കാണാന്‍ പ്രത്യേക സമയം പ്രധാനമന്ത്രി അനുവദിച്ചു, ഇത് ഏകാധിപത്യപരവും ജനാധിപത്യവിരുദ്ധവുമായ നിലപാടാണ്. പ്രധാനമന്ത്രിയുടെ ഊന്നത്യത്തിന് നിരക്കാത്ത നടപടിയാണ് മോഡിയുടേതെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് എംഎം ഹസന്‍ പറഞ്ഞു,


സ്ഥലം എംഎല്‍എമായ വി എസ് ശിവകുമാര്‍ എംഎല്‍എയാണ് തങ്ങളുടെ നിവേദനം പ്രധാന്മന്ത്രിക്ക് കൈമാറിയത്. ചെന്നിത്തല പറഞ്ഞു.


പൂന്തുറയിലെത്തിയ പ്രധാനമന്ത്രിയെ കാണാന്‍ തങ്ങളെ അനുവദിച്ചില്ലെന്ന് ആരോപിച്ച് ചില മത്സ്യത്തൊഴിലാളികളും രംഗത്ത് എത്തി. ക്രിസ്തുമസിന് മുമ്പ് ഏല്ലാവരേയും തിരിച്ചെത്തിക്കാനാണ് ശ്രമമെന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ കഴമ്പില്ലെന്നും ഇവര്‍പറഞ്ഞു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ