General News

ഓഖി കേന്ദ്രം 325 കോടി അടിയന്തര സഹായം അനുവദിച്ചു

Tue, Dec 19, 2017

Arabianewspaper 261
ഓഖി കേന്ദ്രം 325 കോടി അടിയന്തര സഹായം അനുവദിച്ചു

ഓഖി ദുരന്തത്തില്‍  കേന്ദ്രം 325 കോടി അടിയന്തര സഹായം അനുവദിച്ചു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 325 കോടി രൂപ അനുവദിക്കുകയാണെന്ന് പ്രധാനമന്ത്രി മോഡി അറിയിച്ചു. മുമ്പ് നല്‍കിയ 78 കോടിക്ക് പുറമേയാണ് ഇത്. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷവും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും വീട് തകര്‍ന്നവര്‍ക്ക് ഒന്നര ലക്ഷവും ഉടന്‍ അനുവദിക്കും. 1200 കോടി രൂപ ഉടന്‍ വേണമെന്നാ.യിരുന്നു കേരളത്തിന്റെ ആവശ്യം. ദീര്‍ഘകാല പാക്കേജായി 7430 കോടി രൂപയും വേണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.  


നേരത്തെ, ഓഖി ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിക്കുന്നവരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശിച്ചു. കടലില്‍ കാണാതാവരുടെ ആശ്രിതകര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും. ഇക്കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയും ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.  


 ക്രിസ്തുമസിനു മുമ്പുതന്നെ കാണാതായവരെ കണ്ടെത്തി അവരവരുടെ വീടുകളില്‍ എത്തിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നല്‍കി. രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പം ഉണ്ടെന്നും ദുരന്തത്തില്‍ കാണാതായവരുടേയും മരിച്ചവരുടേയും ബന്ധുക്കള്‍ക്ക് എല്ലാ വിധ സഹായവും സര്‍ക്കാര്‍ നല്‍കുമെന്നും മോഡി പറഞ്ഞു,.


നിങ്ങളുടെ ദുഖത്തില്‍ പങ്കു ചേരാനാണ് താന്‍ എത്തിയതെന്നും മോഡി പറഞ്ഞു., പൂന്തുറ സെന്റ് ആന്റണീസ് സ്‌കൂളില്‍ കഴിയുന്നവരെയാണ് മോഡി സന്ദര്‍ശിച്ചത്.


മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി തൈക്കാട് ഗസ്റ്റ് ഹഗൗസിലെത്തി . മുഖ്യമന്ത്രി പിണറായി വിജയന്‍, ലത്തീന്‍ സഭ പ്രതിനിധികള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.


നേരത്തെ, ലക്ഷ ദ്വ്ീപിലും തമിഴ് നാട്ടിലും ഓഖി ദുരിത ബാധിതരെ പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ഓഖി ദുരിത ബാധിതര്‍ക്കായി 5000 കോടി രൂപയുടെ ധനസഹായം വേണമെന്ന് തമിഴ് നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ