General News

ബാങ്കുകളുടെ കിട്ടാക്കടം എട്ടര ലക്ഷം കോടി കവിഞ്ഞു

Tue, Dec 19, 2017

Arabianewspaper 207
ബാങ്കുകളുടെ കിട്ടാക്കടം എട്ടര ലക്ഷം കോടി കവിഞ്ഞു

രാജ്യത്തെ ബാങ്കുകളുടെ കിട്ടക്കാടം ( നോണ്‍ പെര്‍ഫോമിംഗ് അസറ്റ്‌സ്- എന്‍പിഎ) എട്ടര ലക്ഷം കോടി കവിഞ്ഞതായി ധനകാര്യ സഹമന്ത്രി ശിവ പ്രതാവ് ശുക്ല ലോക്‌സഭയെ അറിയിച്ചു.


2017 സെപ്തംബറിലെ ആദ്യ പാദത്തില്‍ എന്‍പിഎ വളര്‍ച്ച 9.5 ശതമാനമാണെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചതായും മന്ത്രി പറഞ്ഞു. സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ പറഞ്ഞു.


5000 കോടി രൂപയിലധികം കുടിശികയുള്ള അക്കൗണ്ടുകളുടേയും കിട്ടക്കടം 60 ശതമാനത്തിലേറെയുള്ളവരുടേയും പട്ടിക റിസര്‍വ് ബാങ്ക് മറ്റു ബാങ്കുകള്‍ക്ക് നല്‍കിയിട്ടുണ്ട്.


മാര്‍ച്ച് 31 ,2016 വരെയുള്ള കണക്ക് അനുസരിച്ച് 12 അക്കൗണ്ടുകളുടെ ആകെ തുക എന്‍പിഎയുടെ നാലില്‍ ഒന്നു വരും. ഇവര്‍ക്കെതിരെ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബങ്കുറപ്‌സി കോഡ് 2016 അനുസരിച്ച് ഇവര്‍ക്കെതിരെ നടപടി എടുക്കാനും റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.


ബാങ്കുകള്‍ കോര്‍പറേറ്റുകള്‍ക്ക് വായ്പ നല്‍കി കഴിഞ്ഞ് ഇവര്‍ തിരിച്ചടയ്ക്കാതെ ആയാല്‍. കുറഞ്ഞത് മൂന്നു വര്‍ഷം കഴിഞ്ഞ ശേഷം ഇത് എന്‍പിഎ എന്ന പേരില്‍ പുതിയ ലെഡ്ജറിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഈ തുക ബാങ്കിന്റെ വരവു ചെലവു ലാഭ കണക്കില്‍ നിന്ന് മാറ്റുകയാണ് സാധാരണ ചെയ്യുന്നത്.


മറുവശത്ത് പണം തിരികെ പിടിക്കാനുള്ള നിയമ നടപടികള്‍ സമാന്തരമായി കൊണ്ടു പോകുകയും ചെയ്യും. കിട്ടാക്കടം എഴുതി തള്ളുന്ന ഒന്നല്ലെന്നും വായ്പ എഴുതി തള്ളുന്നുണ്ടെങ്കില്‍ മതിയായ പാക്കേജ് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ നഷ്ടപരിഹാരമായി നല്‍കിയതിനു ശേഷമാകുമെന്നും ബാങ്കിംഗ് രംഗത്തെ വിദഗ്ദധര്‍ ചൂണ്ടിക്കാട്ടുന്നു.

Tags : NPA 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ