General News

സോളാര്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്ക് കോടതിയുടെ വിമര്‍ശനം

Tue, Dec 19, 2017

Arabianewspaper 216
സോളാര്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്ക് കോടതിയുടെ വിമര്‍ശനം

സോളാര്‍ റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കവെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജഡ്ജിയുടെ ശക്തമായ വിമര്‍ശനം.


ഉമ്മന്‍ ചാണ്ടിക്കു വേണ്ടി ഹാജരായ കപില്‍ സിബല്‍ സരിതയുടെ കത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വാര്‍ത്താകുറിപ്പ് ഇറക്കിയത് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. ഇത് അനുചിതമാണെന്ന് കോടതിയും അഭിപ്രായപ്പെട്ടു.


സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സരിതയുടെ കത്ത് ചേര്‍ത്തിരിക്കുന്നത് അനുബന്ധമായാണ്. ഈ കത്തിന്റെ ആധികാരികത അന്വേഷണത്തില്‍ തെളിയിക്കപ്പെടിട്ടില്ല.


സോളാര്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് കാണിച്ചാണ് ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കമ്മീഷന്‍ കണ്ടെത്തിയത് മൊഴികള്‍ പരിശോധിച്ചാണ്. അന്വേഷണം നടത്താനിരിക്കുന്നതേയുള്ളു. ഇതിനു മുമ്പ് നിഗമനങ്ങളില്‍ എങിനെ എത്തുമെന്നും കോടതി ചോദിച്ചു. സരിതയുടെ കത്തിലുള്ളതെല്ലാം ആരോപണങ്ങള്‍ മാത്രമാണെന്നും കപില്‍ സിബല്‍ വാദിച്ചു.


സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ ജസ്റ്റീസ് അരിജിത് പസായത് കേരള സര്‍ക്കാരിന് നല്‍കിയ ശുപാര്‍കളും സിബല്‍ കോടതിക്ക് നല്‍കി. സോളാര്‍ കമ്മീഷന്‍ കോടതിയല്ലെന്നും അന്വേഷണ ഏജന്‍സിയാണെന്നും ഇതിലെ കണ്ടെത്തലുകള്‍ വിശദമായ അന്വേഷണം നടത്തി കോടതിയില്‍ എത്തിച്ച് നിയമനടപടി പൂര്‍ത്തിയാക്കുകയാണ് വേണ്ടതെന്നുംകപില്‍ സിബല്‍ വാദിച്ചു.


എന്നാല്‍, സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്നും സെപ്തംബറില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം മൂന്നൂമാസമായിട്ടും ഇതുവരെ അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടില്ലെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ ആത്മവിശ്വാസമില്ലെന്നതിന്റെ തെളിവാണിതെന്നും സിബല്‍ വാദിച്ചു.


നിയമോപദേശം നേടിയതും കേസില്‍ ആദ്യം കാണിച്ച അമിതാവേശവും സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായിക്കും ഇപ്പോള്‍ തിരിച്ചടിയായിരിക്കുകയാണ്.


സുപ്രീം കോടതി അഭിഭാഷകനായ കപില്‍ സിബലിനെ ഇറക്കിയാണ് ഉമ്മന്‍ ചാണ്ടി കേസ് നേരിടുന്നതെന്നും സര്‍ക്കാരിനെ ആശങ്കയിലാക്കുന്നു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദാക്കുന്നതിന് ഹൈക്കോടതി അനുകൂല തീരുമാനം എടുത്താല്‍ ഇടതു സര്‍ക്കാരിന് വന്‍ തിരിച്ചടിയും ഒപ്പം അടുത്ത തിരഞ്ഞെടുപ്പില്‍ ഇനിയും ഒരങ്കത്തിന് ഒരുങ്ങുന്ന ഉമ്മന്‍ ചാണ്ടിക്ക് ഇത് ഊര്‍ജ്ജവും പകരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Tags : Solar Scam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ