Troll Today News

പാര്‍വതിയും, സര്‍ക്കസിലെ കുരങ്ങും , പിന്നെ ജൂഡും

Tue, Dec 19, 2017

Arabianewspaper 1481
പാര്‍വതിയും,  സര്‍ക്കസിലെ കുരങ്ങും , പിന്നെ ജൂഡും

സോഷ്യല്‍ മീഡിയ പൊതുകക്കൂസാണെന്ന് പറഞ്ഞത് സംവിധായകന്‍ രഞ്ജിത്ത് ആണ്. യുവസംവിധായകന്‍ ജൂഡ് ആന്റണിയാണ് ഇപ്പോള്‍ ഈ സുഗന്ധം തിരിച്ചറിയുന്നത്. .യുവ നടി പാര്‍വതിയെ പരോക്ഷമായി പരാമര്‍ശിച്ച ജൂഡിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്


ചലച്ചിത്ര മേളയിലെ ഓപ്പണ്‍ ഫോറത്തില്‍ നടി പാര്‍വതി മമ്മൂട്ടിക്കെതിരെ നടത്തിയ പരാമര്‍ശമാണ് ജൂഡ് ആന്റണിയെ ചൊടിപ്പിച്ചത്. ഒരു കുരങ്ങ് സര്‍ക്കസ് കൂടാരത്തില്‍ കയറിപ്പറ്റുകയും മുതലാളി പറയുന്നതു പോലെ ചാടുകയും ഓടുകയും അഭ്യാസം കാണിക്കുകയും ചെയ്ത ശേഷം ഒടുവില്‍ നാടറിയുന്ന അഭ്യാസിയായി മാറിയെന്നും തുടര്‍ന്ന് സര്‍ക്കസ് മുതലാളിമാരെ തെറി പറഞ്ഞ് ഈ കുരങ്ങിന് ആദ്യമേ തന്നെ കാട്ടില്‍ പോകാമായിരുന്നു എന്നു മാത്രമാണ് ജൂഡ് എഴുതിയത്


ഇത് പാര്‍വതിയെ കുറിച്ചാണെന്ന് മനസിലായതോടെ പലരും അനുകൂലിച്ചും എതിര്‍ത്തും കമന്റുകളുമായി എത്തി. പലര്‍ക്കും ജൂഡ് തന്നെ മറുപടി കൊടുത്തു. എന്നാല്‍, മാധ്യമങ്ങളിലും മറ്റും ഇത് വന്നതോടെ പാര്‍വതി മറ്റാരോ ഇട്ട ഒരു പോസ്റ്റുമായി എത്തി.


എല്ലാ സര്‍ക്കസ് മുതലാളിമാര്‍ക്കും എന്ന കമന്റുും പാര്‍വതിയുടെ വകയായി ഉണ്ടായിരുന്നു. ഇന്റര്‍നെറ്റ് സ്ലാംഗായ ഒഎംകെവി എന്ന വാക്കുകള്‍ എഴുതിയവളയിട്ട കൈയിലെ ചായം പുരട്ടിയ നഖമുള്ള ചൂണ്ടുവിരലായിരുന്നു ഇത്.


മലയാളത്തിലെ ഒരു പച്ചത്തെറിക്ക് പകരമായി ഉപയോഗിക്കുന്ന മലര്‍ എന്ന വാക്കും ഓടെട എന്ന ആക്രോശവും ചേര്‍ന്ന ഓട് മലരെ കണ്ടം വഴി എന്ന വാക്കിന്റെ ചുരുക്ക പേരാണ് ഇത്.


ഇന്റര്‍നെറ്റ് പോരാട്ടങ്ങളിലും വാഗ്വാദങ്ങളിലും പെട്ട് തരംതാഴ്ന്ന പരാമര്‍ശങ്ങള്‍ നടത്തുന്ന പുതിയ തലമുറയിലെ നടിയേയും സംവിധായകനേയുമാണ് ഇവര്‍ പ്രതിനിധീകരിക്കുന്നത്.


മലയാള സിനിമയിലും സാഹിത്യ -സാംസ്‌കാരിക മേഖലകളിലും മറ്റും വ്യക്തിത്വങ്ങള്‍ ഈഗോ നുരഞ്ഞു പൊങ്ങി ഏറ്റുമുട്ടുന്നത് ആദ്യ സംഭവമല്ലെങ്കിലം പരസ്യമായി ഇത്തരം വാക്കുകളിലേക്കും പരാമര്‍ശങ്ങളിലേക്കും മറ്റും പോകുന്നത് അനാരോഗ്യകരമായ പ്രവണതയാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.


മാന്യതയും പൊതു മര്യാദയും മാറ്റിവെച്ചുള്ള ഇത്തരം ജല്പനങ്ങള്‍ക്ക് പിന്നില്‍ ഇരുവിഭാഗം അണിചേരുകയും ചെയ്യുന്നു. ഫെമിനിസവും മെയില്‍ ഷൊവനിസവും ഏറ്റുമുട്ടുന്നതാണെങ്കിലും ഇതില്‍ മാന്യതയുടെയും മര്യാദയുടേയും അതിര്‍വരമ്പുകള്‍ കൂടി വേണമെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു.

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ