General News

ബിറ്റ് കോയിന്‍ നിക്ഷേപകര്‍ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

Tue, Dec 19, 2017

Arabianewspaper 206
ബിറ്റ് കോയിന്‍ നിക്ഷേപകര്‍ക്ക് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

ഇന്റര്‍നെറ്റ് കറന്‍സിയായ ബിറ്റ് കോയിനില്‍ നിക്ഷേപം നടത്തിയ അഞ്ചു ലക്ഷത്തോളം വരുന്ന നിക്ഷേപകര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. അനിയന്ത്രിതമായി മൂല്യം ഉയരുന്ന ബിറ്റ് കോയിനില്‍ വന്‍ തോതിലാണ് ആളുകള്‍ നിക്ഷേപം നടത്തുന്നത്. ഒരു ബിറ്റ് കോയിന് ഇന്നത്തെ വിപണി വില 18907 യുഎസ് ഡോളറാണ്. ( ഏകദേശം 1213025 രൂപ) 


2011 ല്‍ ഒരു ഡോളര്‍ മാത്രം മൂല്യമുണ്ടായിരുന്ന ബിറ്റ് കോയിന്‍ 2013 ഓടെ 200 ഡോളറിലും 2014 ല്‍ ആയിരം ഡോളറിലുമെത്തി. എന്നാല്‍, 2017 ആദ്യം ഇത് നാലായിരവും ഈ വര്‍ഷം അവസാനത്തോടെ 20,000 ഡോളറിലുമെത്തുകയായിരുന്ന. 2011 ല്‍ 100 ബിറ്റ് കോയിനില്‍ 4,460 രൂപ മുടക്കി നിക്ഷേപം നടത്തിയവര്‍ക്ക് ഇന്ന് 1.20 കോടി രൂപയാണ് മൂല്യമായി ലഭിക്കുക.


ബിറ്റ് കോയിന്‍ ഇടപാട് നടത്തുന്ന അഞ്ച് എക്‌സേഞ്ചുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. വന്‍ തോതില്‍ പണം നിക്ഷേപിച്ച അഞ്ചു ലക്ഷത്തോളം പേര്‍ക്കാണ് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് .


ഇവര്‍ മൂലധന ലാഭ നികുതി അടയ്‌ക്കേണ്ടി വരും. വിര്‍ച്വല്‍ കറന്‍സി എന്നറിയപ്പൈടുന്ന ബിറ്റ് കോയിന്‍ നിയമവിരുദ്ധ ഇടപാടാണെന്ന് കേന്ദ്ര ധനമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതില്‍ പണം നിക്ഷേപിക്കുന്നവര്‍ക്ക് ഏതെങ്കിലും കാരണവശാവല്‍ പണം നഷട്‌പ്പെടാന്‍ ഇടയായാല്‍ ഇന്‍ഷുറന്‍സോ നിയമപരിരക്ഷയോ ലഭിക്കില്ലെന്നാണ് മന്ത്രാലയം അറിയിക്കുന്നത്.


ആരാലും നിയന്ത്രിക്കപ്പെടാത്ത ബിറ്റ് കോയിന്‍ മൂല്യം ഈ വര്‍ഷമാദ്യം 10,000 ഡോളറായിരുന്നത് വര്‍ഷാവസനമായപ്പോഴേക്കും അവിശ്വസനീയമാം വിധം ഉയര്‍ന്ന് 20,000 ഡോളറില്‍ എത്തി നില്‍ക്കുകയാണ്. സ്വാഭാവികമല്ലാത്ത വളര്‍ച്ചുയും മൂല്യ വര്‍ദ്ധനയും ഇത് വലിയൊരു കുംഭകോണമാണെന്ന സൂചനയാണ് നല്‍കുന്നത്.


അടുത്തിടെ 20,000 ഡോളറിലെത്തി മൂല്യം മണിക്കൂറുകള്‍ കൊണ്ട് നാലായിരം ഡോളര്‍ ഇടിഞ്ഞത് പല നിക്ഷേപകര്‍ക്കും വന്‍ നഷ്ടം സംഭവിക്കാന്‍ ഇടയാക്കിയിരുന്നു.


ക്രിപ്‌റ്റോ കറന്‍സി എന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്ന ബിറ്റ് കോയിന്‍ ഇടപാടുകള്‍ക്ക് റിസര്‍വ് ബാങ്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരും ഈ ഇടപാടുകള്‍ക്ക് അംഗീകാരം നല്‍കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.  


2011 ല്‍ ഒരു ഡോളര്‍ മൂല്യമുള്ള 100 ബിറ്റ് കോയിനില്‍ നിക്ഷേപം നടത്തിയവര്‍ ആറു വര്‍ഷത്തിനുള്ളില്‍ രണ്ട് മില്യണ്‍ യുഎസ് ഡോളര്‍ മൂല്യമുള്ളവരായി മാറുകയാണ് ഉണ്ടായത്. എന്നാല്‍, ഇക്കാലയളവില്‍ ട്രേഡിന് പോയവര്‍ക്ക് 70 ശതമാനം വരെ നഷ്ടം സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.


നാലു ദിവസത്തെ ഇടവേളയിലാണ് 70 ശതമാനത്തോളം വില ഇടിഞ്ഞത്. ഒഓഹരി വിപണിയുടെ സുരക്ഷിതത്വം പോലും ബിറ്റ് കോയിനില്ലെന്നറിഞ്ഞിട്ടും പെട്ടെന്ന പണം വാരാന്‍ പലരും ബിറ്റ് കോയിനില്‍ ലക്ഷങ്ങള്‍ നിക്ഷേപിക്കുകയാണെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍.

Tags : Bitcoin 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ