General News

പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍

Tue, Dec 19, 2017

Arabianewspaper 148
പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍

ഓഖി ചുഴലിക്കാറ്റ് ദുരിത ബാധിത പ്രദേശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മത്സ്യത്തൊഴിലാളി കുടുംബംഗങ്ങളെ സന്ദര്‍ശിക്കും. ലക്ഷദ്വിപിലും, തമിഴ്‌നാട്ടിലും പോയ ശേഷമായിരിക്കും വൈകീട്ട് കേരളത്തില്‍ എത്തുക.


വൈകീട്ട് നാലിന് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി പൂന്തുറയിലേക്കു പോകും. പൂന്തുറ സെന്റ് തോമസ് സ്‌കൂളില്‍ ദുരിത ബാധിതരായി പുനരവധിവസിപ്പിച്ചിരിക്കുന്നവരെ സന്ദര്‍ശിക്കും.


തൈക്കാട് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടുന്ന സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. പൂന്തുറയില്‍ ലത്തീന്‍ കത്തോലികാ ബിഷപ് ഡോ സുസെപാക്യവുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും.


ദുരിത ബാധിതരെ പ്രധാനമന്ത്രി സന്ദര്‍ശിക്കണമെന്ന ലത്തിന്‍ കത്തോലിക സഭയുടെ ആവശ്യപ്പ്രെട്ടിരുന്നു, ഓഖിദുരിത ബാധിതര്‍ക്കായി എല്ലാ സംസ്ഥാനങ്ങള്‍ക്കും വേണ്ടി പാക്കേജ് പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ