General News

മുഖ്യമന്ത്രി: സ്മൃതി ഇറാനിയും ജെപി നഡ്ഡയും പരിഗണനയില്‍

Tue, Dec 19, 2017

Arabianewspaper 183
മുഖ്യമന്ത്രി: സ്മൃതി ഇറാനിയും ജെപി നഡ്ഡയും പരിഗണനയില്‍

ഗുജറാത്തിലും ഹിമാചലിലും സര്‍ക്കാര്‍ രൂപികരിക്കാനുള്ള ശ്രമത്തിന് ബിജെപി കേന്ദ്ര നേതൃത്വം തുടക്കമിട്ടു,. ഗുജറാത്തില്‍ കേന്ദ്ര മ്ര്രന്തി സ്മൃതി ഇറാനിയുടെ പേരും ഹിമാചലില്‍ ആരോഗ്യ മന്ത്രി ജെ പി നഡ്ഡയുടെ പേരും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.


ധനമന്ത്രിയും മുതിര്‍ന്ന നേതാവുമായ ്അരുണ്‍ ജെയ്റ്റിലിയാണ് ഗുജറാത്തില്‍ സര്‍ക്കാര്‍ രൂപികരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഹിമാചലില്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും ചുമതല നിര്‍വഹിക്കും.


2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച പിന്തുണ ബിജെപിക്ക് ലഭിക്കാന്‍ ഗുജരാത്തില്‍ ശക്തനായ ഒരാള്‍ മുഖ്യമന്ത്രിയാകണമെന്ന് പാര്‍ട്ടി കരുതുന്നു. 115 സീറ്റുകളില്‍ നിന്ന് 99 സീറ്റുകളിലേക്ക് ബിജെപി കൂപ്പുകുത്തിയത് പാര്‍ട്ടിയെ ആശങ്കപ്പെടുത്തുന്നു.


മോഡിക്ക് പകരം വെയ്ക്കാനുള്ള വ്യക്തിപ്രഭാവം ഉള്ളയാള്‍ വേണം ഗുജറാത്തിലെന്ന് ബിജെപി കേന്ദ്ര നേതൃത്വം കരുതുന്നു. വാര്‍ത്താ വിനിമയ. ടെക്‌സ്റ്റൈല്‍ മന്ത്രിയാണ് സ്മൃതി ഇറാനി. ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ എംപിയുമാണ് സ്മൃതി ഇറാനി,.


ഇറാനിക്കു പുറമേ കേന്ദ്ര മന്ത്രി മന്‍സുഖ് മാണ്ഡവിയുടെ പേരും കര്‍ണ്‍ാടക ഗവര്‍ണര്‍ വാജുഭായ് വാലയുടെ പേരും പരിഗണനയില്‍ ഉണ്ട്.


ഹിമാചലില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന പ്രേം കുമാര്‍ ധുമല്‍ പരാജയപ്പെട്ടതോടെയാണ് ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ജെ പി നഡ്ഡയുടെ പേര്‍ പരിഗണനയില്‍ വന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ